
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ രഞ്ജിത്തിന്റെ ഹ്രസ്വ ചിത്രം എത്തുന്നു. മാധവി എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നമിത പ്രമോദും, ശ്രീലക്ഷ്മിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രഞ്ജിത്തിന്റെ വിതരണ കമ്പനിയായ ക്യാപിറ്റോള്‍ തീയറ്റേഴ്‌സും കപ്പ സ്റുഡിയോസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രം ഉടനെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു.
‘മാധവി’ എന്ന് പേരിട്ട ആ ഹ്രസ്വചിത്രം വൈകാതെ നിങ്ങളുടെ കണ്ണുകള്‍ക്ക് മുമ്പിലേക്ക് എത്തിക്കുവാന്‍ കഴിയും. സിനിമ തിയേറ്ററുകളും സിനിമ പ്രവര്‍ത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് ‘മാധവി’ സംഭവിച്ചത്. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചപ്പോള്‍ അതൊരു ഫീച്ചര്‍ ഫിലിം ആണോ എന്ന് പലര്‍ക്കും സംശയം തോന്നിയിരുന്നു. അല്ല, അത് 37മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ്. വൈകാതെ പ്രേക്ഷകരിലേക്ക് ആ സിനിമ എത്തിക്കുന്നതായിരിക്കും.’ എന്നാണ് രഞ്ജിത് ഫേസ്ബുക്കില്‍ കുറിച്ചത്.
സിനിമ തിയേറ്ററുകളും സിനിമ പ്രവര്‍ത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് ‘മാധവി’ സംഭവിച്ചതെന്നും രഞ്ജിത് പറഞ്ഞു. ‘മ’എന്ന അക്ഷരത്തില്‍ ഒരു സ്ത്രീയുടെ മുഖം വരച്ചാണ് മാധവി എന്ന പേര് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here