
മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച കെ സുധാകരനെതിരെ അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് രശ്മിത സുധാകരനെ വിമര്‍ശിക്കുന്നത്.
കുലത്തൊഴിലില്‍ അധിഷ്ഠിതമാണ് ഒരു മനുഷ്യന്റെ സാമുഹികാന്തസ്സ് എന്ന ആശയം മനുസ്മൃതിയുടെതാണ്. മനുസ്മൃതിയെ പിന്‍താങ്ങുന്നത് സംഘ പരിവാരവും! ശ്രീ.കെ.സുധാകരന്‍ സംഘപരിവാരത്തിന്റെ രാഷ്ട്രീയ ഉമ്മറത്ത് നിങ്ങള്‍ക്കെന്ത് കാര്യം? ! ഗോ ടു യുവര്‍ ക്ലാസ്സസ്സ്, സോറി, ഗോ ടു യുവര്‍ കോണ്‍ഗ്രസ്സ്….ഇങ്ങനെയാണ് രശ്മിതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
കുലത്തൊഴിലിൽ അധിഷ്ഠിതമാണ് ഒരു മനുഷ്യൻ്റെ സാമുഹികാന്തസ്സ് എന്ന ആശയം മനുസ്മൃതിയുടെതാണ്. മനുസ്മൃതിയെ പിൻതാങ്ങുന്നത് സംഘ…
Posted by Resmitha Ramachandran on Wednesday, 3 February 2021
ചെത്തുകാരന്റെ മകനായ പിണറായി ഹെലികോപ്ടറിലാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത് എന്നായിരുന്നു സുധാകരന്റെ പ്രസംഗം. അതേ സമയം ഐശ്വര്യ കേരള യാത്രയുടെ കണ്ണൂര്‍ ശ്രീകണ്ഠപുരത്തെ സ്വീകരണം കോണ്‍ഗ്രസുകര്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള കൂട്ട തല്ലില്‍ കലാശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായും വ്യക്തിപരമായും അധിക്ഷേപിക്കുന്നതിനായിരുന്നു ഐശ്വര്യ കേരള യാത്രയുടെ വേദി കെ സുധാകരന്‍ ഉപയോഗിച്ചത്.
തലശ്ശേരിയില്‍ നടന്ന സ്വീകരണ യോഗത്തിലായിരുന്നു രൂക്ഷമായ അധിക്ഷേപം.ചെത്തുകാരന്റെ മകനായ പിണറായി ഹെലികോപ്ടറിലാണ് യാത്ര ചെയ്യുന്നത് എന്നായിരുന്നു സുധാകരന്റെ പ്രസംഗം.
പ്രതിപക്ഷ നേതാവും യു ഡി എഫ് ഘടക കക്ഷി നേതാക്കളും ഉള്‍പ്പെട്ട വേദിയില്‍ വച്ചായിരുന്നു സുധാകരന്റെ മുഖ്യ മന്ത്രിക്ക് എതിരായ ആക്ഷേപങ്ങള്‍ .സുധാകരന്റെ പരാമര്‍ശത്തിന് എതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here