‘മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കെ സുധാകരന്‍ മാപ്പ് പറയണം ‘ ; ഷാനിമോള്‍ ഉസ്മാന്‍

മുഖ്യമന്ത്രി പിണറായി വിജയനെ പ്രസംഗത്തിലൂടെ ജാതി പറഞ്ഞ് അതിക്ഷേപിച്ച കെ സുധാകരന്‍ എംപി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളോട് യാതൊരു തരത്തിലും യോജിക്കാനാവില്ലെന്നാണ് എല്ലാ കോണ്‍ഗ്രസ് നേതാക്കളോടും തനിക്ക് പറയാനുള്ളതെന്നും ഷാനിമോള്‍ വിമര്‍ശിച്ചു.

‘കോണ്‍ഗ്രസിലെ എല്ലാ നേതാക്കളോടും എനിക്ക് വലിയ ബഹുമാനമാണുള്ളത്. പക്ഷേ, ഇത്തരത്തിലുള്ള പരാമര്‍ശങ്ങളോട് യാതൊരു തരത്തിലും യോജിക്കാന്‍ കഴിയില്ല. ഏത് തൊഴിലിനും അതിന്റേതായ മാഹാത്മ്യമുണ്ട്. തൊഴില്‍ ചെയ്യാതെ പണമുണ്ടാക്കുന്നതിനെയാണ് ശക്തമായി എതിര്‍ക്കേണ്ടത്. കൃത്യമായ തൊഴിലില്ലാതെ പല തരത്തിലും പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമര്‍ശിക്കാം.

ഇതിപ്പോ ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം അങ്ങേയറ്റം തെറ്റായി പോയി. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കെ സുധാകരനെ ഞാന്‍ ഓര്‍മ്മപ്പെടുത്തുകയാണ്’. ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

‘ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ ‘എന്നാണ് സുധാകരന്‍ തന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചു പറഞ്ഞത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ അപഹസിച്ചു. തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം. ഇതോടെ സുധാകരനെതിരെ നിരവധി പേരാണ് എതിര്‍പ്പുമായെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News