ആരാണ് റിഹാന? കര്‍ഷകസമരത്തിന് പിന്തുണയുമായെത്തിയ ആ പോപ്ഗായികയെപ്പറ്റി കണ്ണിലെണ്ണയൊഴിച്ച് ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യക്കാര്‍

റിഹാന ആര്? ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യക്കാര്‍ തിരയുന്ന പേര് റിഹാന എന്ന പോപ്പ് ഗായികയുടേതാണ്.   ഇന്ത്യക്കാര്‍ തിരഞ്ഞ് തിരഞ്ഞ് ഗൂഗിള്‍ സെര്‍ച്ചില്‍ ട്രെന്‍ഡിംഗിലെത്തിയിരിക്കുകയാണ് റിഹായുടെ പേര്. ഒരൊറ്റ ചോദ്യം കൊണ്ട് റിഹാന ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ”ഇന്ത്യയിലെ കര്‍ഷകസമരത്തെക്കുറിച്ച് നാം എന്തുകൊണ്ട് സംസാരിക്കുന്നില്ല…?’ എന്ന ചോദ്യം റിഹാന ചോദിച്ചതോടെ പലരുടെയും നിയന്ത്രണം നഷ്ടപ്പെട്ടു.

പിന്നീട് കണ്ടത് റിഹാനയ്‌ക്കെതിരെ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ വരിവരിയായി രംഗത്തുവരുന്ന കാഴ്ചയായിതുന്നു.  കങ്കണ റണൗട്ട്,അക്ഷയ് കുമാര്‍,അജയ് ദേവ്ഗണ്‍,സുനില്‍ ഷെട്ടി,കരണ്‍ ജോഹര്‍ തുടങ്ങിയ സിനിമാക്കാര്‍. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍,സുരേഷ് റെയ്‌ന,അനില്‍ കുംബ്ലെ,ശിഖര്‍ ധവാന്‍,ആര്‍.പി സിങ്ങ് മുതലായ ക്രിക്കറ്റര്‍മാര്‍, എന്ന് തുടങ്ങി സംഘപരിവാറുകാര്‍ വരെ റിഹാനയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്.

ആരാണ് റിഹാന ?

ഒരു ബാര്‍ബഡിയേന്‍ ഗായികയും ഗാനരചയിതാവുമാണ് റോബിന്‍ റിഹാന ഫെന്റി എന്ന റിഹാന. പോപ് ഗായികയായാണ് റിഹാന പ്രശസ്തി നേടിയത്. ട്വിറ്ററില്‍ മാത്രം പത്ത് കോടിയിലധികം ഫോളോവര്‍മാരുണ്ട് റിഹാനയ്ക്ക്. വ്യത്യസ്തവും വൈവിധ്യപൂര്‍ണ്ണവുമായ ശബ്ദം കൊണ്ടും ശൈലികൊണ്ടും റിഹാന പെട്ടെന്നു തന്നെ ലോകശ്രദ്ധ നേടി.

20 കോടിയോളം വരുന്ന സംഗീത ആല്‍ബങ്ങള്‍ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള റിഹാന ഏറ്റവും കൂടുതല്‍ ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള ലോകത്തെ ഏറ്റവും വലിയ കലാകാരികളില്‍ ഒരാളാണ്. ബില്‍ബോര്‍ഡ് ഹോട്ട് 100 ചാര്‍ട്ടില്‍ ഏറ്റവും വേഗത്തില്‍ തന്നെ ഇടം നേടാന്‍ റിഹാനയുടെ ഗാനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനത്തും പതിനാലാം സ്ഥാനത്തും വരെ ചാര്‍ട്ടില്‍ ഈ കലാകാരിയുടെ ഗാനങ്ങള്‍ ഇടം നേടിയിട്ടുണ്ട്.

സൗന്ദര്യം കൊണ്ടും തന്റേതായ ഫാഷന്‍ ശൈലികൊണ്ടും അവര്‍ പ്രശസ്തി നേടി. 2005 ലാണ് റിഹാനയുടെ ആദ്യ ആല്‍ബം മ്യൂസിക് ഓഫ് ദി സണ്‍ പുറത്തിറങ്ങിയത്. ഇതിന്‍റെ കോപ്പികള്‍ലോകമെമ്പാടുമായി രണ്ട് ദശലക്ഷത്തിലധികം വിറ്റു. ‘അണ്‍ഫെയ്ത്ത്ഫുള്‍’ , ‘അംബ്രല്ല’, ‘ഡിസ്റ്റര്‍ബിയ’, ‘ടേക്ക് എ ബോ’, ‘ഡയമണ്ട്‌സ്’, ‘വീ ഫൗമ്ട് ലൗ’, എന്നീ ഗാനങ്ങള്‍ റിഹാനയുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളായി മാറി.

തന്റെ ലോകശ്രദ്ധയാകര്‍ഷിച്ച സംഗീത സപര്യയ്ക്കിടയില്‍ 8 ഗ്രാമി പുരസ്‌കാരങ്ങള്‍ 12 അമേരിക്കന്‍ സംഗീത പുരസ്‌കാരങ്ങള്‍ എന്നിങ്ങനെ നിരവധി ബഹുമതികളാണ് ഈ ഗായികയെ തേടിയെത്തിയത്. ഫോബ്‌സ് മാഗസിനും ടൈം മാഗസിനും റിഹാനയെ തങ്ങളുടെ ലോകത്തിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റികളുടെ പട്ടികയിലും ലോകത്തിലെ ഏറ്റവും സ്വാധിനമുള്ള 100 വ്യക്തികളുടെ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകവിഷയങ്ങള്‍ പലപ്പോഴും തന്റെ ആരാധകര്‍ക്ക് മുന്നിലെത്തിക്കാന്‍ റിഹാന ശ്രമിച്ചിച്ചുണ്ട്. കര്‍ഷകസമരത്തിനെ പിന്തണച്ച് റിഹാന ട്വിറ്ററില്‍ കുറിച്ച് പ്രസ്താവന ഇപ്പോള്‍ തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതം ഒരു മുഖ്യ വിഷയമായതിനാല്‍ റിഹാനയുടെ മതം ഉള്‍പ്പെടെ അന്വേഷിക്കുന്നവരും വര്‍ധിച്ചിരിക്കുകയാണ്. റിഹാനയുടെ മതം, റിഹാന മുസ്ലീം ആണോ തുടങ്ങിയ അന്വേഷണങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ ഗൂഗിളില്‍ വര്‍ധിക്കുകയും ചെയ്തു. എന്തായാലും റിഹാനയെ വിമര്‍ശിക്കാന്‍ പഴുതുകള്‍ അന്വേഷിക്കുന്ന പോലെയാണ് ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡ്.

റിഹാനയ്ക്ക് പുറമേ, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ട്യൂന്‍ബര്‍ഗിനും കമലാ ഹാരിസിന്റെ അനന്തിരവളും സാമൂഹിക പ്രവര്‍ത്തകയുമായ മീന ഹാരിസും കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു്. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ദില്ലിയില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെ റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയതിനു പിന്നാലെയാണ് ഗായികയ്ക്കെതിരെ വലിയ സൈബര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. കര്‍ഷക സമരത്ത പിന്തുണച്ച് ട്വീറ്റ് ചെയ്ത പോപ് ഗായിക റിഹാനയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News