സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. രാജ്യം കൊവിഡ് പ്രതിസന്ധിയില്‍ നിന്നും പൂര്‍ണമായും കരകയറാതെ പ്രതിസന്ധിയില്‍ കഴിയുമ്പോഴാണ് പെട്രോള്‍-ഡീസല്‍ വില വര്‍ധന.
പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും ആണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി.
രാജ്യാന്തര വിപണിയിലും വില വര്‍ധിച്ചു. അമേരിക്കയില്‍ എണ്ണയുടെ സ്റ്റോക്കില്‍ കുറവ് വന്നതാണ് വില കൂടാനുളള പ്രധാന കാരണം.
രാജ്യാന്തര വിപണിയില്‍ വിലയിടിവ് തടയാന്‍ ഉല്പാദനനം കുറയ്ക്കുമെന്ന ഒപെക് രാജ്യങ്ങളുടെ നിലപാടും വില കൂടാനിടയാക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here