രാജ്യ തലസ്ഥാനത്ത് കര്‍ഷക സമരം 71ാം ദിവസം; സമര കേന്ദ്രത്തിലേക്ക് കര്‍ഷക പ്രവാഹം; ശനിയാ‍ഴ്ച സംസ്ഥാന-ദേശീയ പാതകള്‍ തടഞ്ഞ് സമരം

ദില്ലി അതിർത്തിയിലെ കർഷക സമരം 71 ദിവസവും അതിശക്തമായി തുടരുന്നു. ശനിയാഴ്ച്ച കർഷകർ സംസ്ഥാന-ദേശിയ പാതകൾ തടഞ്ഞു സമരം ചെയ്യും.

ഒക്ടോബറിനുള്ളിൽ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കർഷർ മുന്നറിയിപ്പ് നൽകി.

ദില്ലി അതിർത്തിയിലെ കർഷക സമരം ശക്തമാകുന്നു. മറ്റന്നാൾ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് നേതാക്കൾ അറിയിച്ചു ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നുമണിവരെ കർഷകർ സംസ്ഥാന-ദേശീയ പാതകൾ തടയും.

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ഒക്ടോബർ വരെ സമയം നൽകുമെന്നും അനുകൂല നടപടി ഇല്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികയത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേ സമയം ദില്ലിയിൽ യുവജന സംഘടനകൾ നടത്തിയ റാലി പോലിസ് തടഞ്ഞു. ശനിയാഴ്ച നടക്കാൻ പോകുന്ന വഴിതടയൽ സമരവുമായി ബന്ധപ്പെട്ട് കൂടുതൽ കർഷകർ ഇന്ന് അതിർത്തികളിൽ എത്തി ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here