നിങ്ങളുടെ ഐക്യവും വിശ്വാസവുമൊക്കെ കൂടുതല്‍ ശക്തിപ്പെടേണ്ടിയിരിക്കുന്നു; സച്ചിന്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ക്കെതിരെ തപ്സി പന്നു

ദില്ലിയിലെ കര്‍ഷക സമരത്തിലേക്ക് അനുദിനം കര്‍ഷകരും അല്ലാത്തവരുമായ പതിനായിരങ്ങള്‍ ഒഴുകിയെത്തുകയാണ്. കേന്ദ്രം അവഗണിക്കും തോറും കര്‍ഷക സമരത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുകയാണ് സമരം കൂടുതല്‍ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകാനാണ് കര്‍ഷകരുടെ തീരുമാനം ഇതിന്റെ ഭാഗമായി ശനിയാഴ്ച സംസ്ഥാന-ദേശീയ പാതകള്‍ തടഞ്ഞ് കര്‍ഷകര്‍ സമരം ചെയ്യും.

ദേശീയ-അന്തര്‍ദേശീയ തലത്തില്‍ കര്‍ഷകസമരം ഏറെ ശ്രദ്ധിക്കപ്പെടുകയാണ് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയുള്‍പ്പെടെ അനേകമാളുകള്‍ ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്‍തുണയുമായെത്തി. കര്‍ഷകസമരവും കേന്ദ്രസര്‍ക്കാര്‍ നടപടിയും വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടതിന് പിന്നാലെ സെലിബ്രിറ്റികള്‍ ഇത്തരം പ്രശ്‌നങ്ങളിലൊന്നും പ്രതികരിക്കാന്‍ പാടില്ലെന്ന വിചിത്ര ന്യായവുമായി കേന്ദ്രം രംഗത്തെത്തി.

ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാറിനെ പിന്‍തുണയ്ക്കുന്ന ട്വിറ്റര്‍ ഹാന്റിലുകളില്‍ നിന്ന് കര്‍ഷക സമരം രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നുവെന്ന തരത്തില്‍ കമന്റുകള്‍ വന്നത്. ഇവരോടുള്ള പ്രതികരണമാണ് തപ്‌സി പന്നുവിന്റെ ട്വീറ്റ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറും, വിരാട് കോഹ്ലിയും അനില്‍ കുംബ്ലെയും ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും കങ്കണ റണൗട്ട്,അക്ഷയ് കുമാർ,അജയ് ദേവ്ഗൺ,സുനിൽ ഷെട്ടി,കരൺ ജോഹർ തുടങ്ങിയ സിനിമാ താരങ്ങളും കര്‍ഷക സമരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു ഇവര്‍ക്കെതിരെയാണ് തപ്സിയുടെ ട്വീറ്റ്.

ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യം തകര്‍ക്കുന്നുവെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെങ്കില്‍ നിങ്ങളുടെ വിശ്വാസത്തെ, നിങ്ങളുടെ ഐക്യത്തെ ശക്തിപ്പെടുത്താന്‍ നിങ്ങള്‍ കാര്യമായി വല്ലതും ചെയ്യേണ്ടിയിരിക്കുന്നു അല്ലാതെ പ്രൊപ്പഗണ്ട ടീച്ചര്‍മാരായി ലോകത്തെ ഉപദേശിച്ചതുകൊണ്ട് കാര്യമില്ലെന്നാണ് തപ്‌സി പന്നുവിന്റെ ട്വീറ്റ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News