ബോഡി ഷെയ്മിങ്ങിനെ ന്യായീകരിച്ച് കൃഷ്ണ കുമാര്‍; തന്‍റെ കുടുംബത്തില്‍ അഞ്ച് പെണ്ണുങ്ങള്‍ ഉണ്ടെന്നും കൃഷ്ണ കുമാര്‍

മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയ വിഷയത്തില്‍ ന്യായീകരണവുമായി ബിജെപി പ്രവര്‍ത്തകനും നടനുമായ കൃഷ്ണ കുമാര്‍.

ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ട് നടന്‍ കൃഷ്ണകുമാര്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിനത്തിന്റെ ഇടവേളയിലായിരുന്നു കൃഷ്ണ കുമാര്‍ വനിതാ റിപ്പോര്‍ട്ടറെ ആക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ കൃഷ്ണ കുമാറിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

താന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും പരസ്യമായാണ് പ്രതികരിച്ചതെന്നും ഒരു തമാശ എന്ന രൂപത്തില്‍ മാത്രമാണ് അത്തരം ഒരു പ്രതികരണം നടത്തിയതെന്നുമാണ് കൃഷ്ണകുമാറിന്റെ പ്രതികരണം.

ഇയാള്‍ക്ക് വല്ലതുമൊക്കെ കഴിക്കാന്‍ വാങ്ങിക്കൊടുക്കണമെന്നും 40 കിലോമീറ്റില്‍ കാറ്റടിച്ചാല്‍ പാറിപ്പോവാതിരിക്കാന്‍ ഏതെങ്കിലും കുറ്റിയില്‍ കെട്ടിയിടേണ്ടിവരുമെന്നൊക്കെയായിരുന്നു കൃഷ്ണ കുമാറിന്റെ പ്രതികരണം.

എന്നാല്‍ താന്‍ ബോഡി ഷെയ്മിങ് നടത്തിയിട്ടില്ലെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നിരന്തരം പ്രതികരിക്കുന്നയാളാണ് താനെന്നും അഞ്ച് പെണ്ണുങ്ങള്‍ തന്റെ കുടുംബത്തിലും ഉണ്ടെന്നുമാണ് കൃഷ്ണ കുമാര്‍ ഈ വിഷയത്തോട് പ്രതികരിച്ചത്.

സംഘപരിവാര്‍ ബിജെപി അനുകൂല നിലപാടുകള്‍ സ്വീകരിച്ചുള്ള കൃഷ്ണ കുമാറിന്റെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

എന്റെയുള്ളില്‍ ചാണകമുണ്ടെന്നും അടിസ്ഥാനപരമായി ഞാനും നിങ്ങളുമെല്ലാം ചാണകങ്ങളാണെന്നുമുള്ള കൃഷ്ണ കുമാറിന്റെ പ്രതികരണം ട്രോള്‍ ഗ്രൂപ്പുകളില്‍ വലിയ ആഘോഷമായിരുന്നു. ജനങ്ങലെ സേവിക്കണമെങ്കില്‍ അധികാരം കൂടിയേ തീരു എന്നതാണ് കൃഷ്ണകുമാറിന്റെ മറ്റൊരു അഭിപ്രായം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News