
കര്‍ഷക സമരത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റിന് പിന്നാലെ സച്ചിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളുകള്‍ പ്രചിക്കുകയാണ്. നിവിന്‍ പോളി ചിത്രം 1983 യിലെ മീം ആണ് എറ്റവും കൂടുതല്‍ ട്രോളുകളായി പ്രചരിക്കുന്നത്.
നിവിന്‍ പോളി കഥാപാത്രത്തിന്റെ വിവാഹ ശേഷം വീട്ടിലെത്തുന്ന ഭാര്യ ചുമരിലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഫോട്ടോ ചൂണ്ടി ഇതാരാണെന്ന് ചോദിക്കുന്നതാണ് രംഗം ഈ നായികയാണ് നിലവിലെ താരം എന്ന തരത്തിലാണ് ചിത്രത്തിന് അടിക്കുറിപ്പായി പ്രചരിക്കുന്നത്.
“സച്ചിനെ “അറിയില്ല എന്നു പറഞ്ഞ
ഈ കുട്ടിയെ നോക്കി ചിരിച്ച
ഞാനൊക്കെ ആരായി?
1983 എന്ന സിനിമയിലെ സുശീലയുടെ ഡയലോഗാണ് ഇന്നത്തെ പ്രധാന ട്രോൾ

അവസാനമായി കർഷകർക്ക് ദൈവങ്ങളുടെ പിന്തുണ ഇപ്പോൾ അത്ര അത്യാവശ്യമില്ല. മണ്ണിൽ പണിയെടുക്കുന്നവരുടെ സമരമാണ്.
പുറമെ ഉള്ളവർ കളികണ്ടാൽ മാത്രം മതി എന്ന് പറയുന്നവർ ഒരു കാര്യം ഓർക്കുക അകത്തുള്ള കളിക്കാർ കളിക്കാത്തതുകൊണ്ടാണ് പുറമെ ഉള്ളവർക്ക് ഇടപെടാൻ അവസരം ലഭിക്കുന്നത്.
”സച്ചിനെ അറിയില്ല” എന്ന് പറഞ്ഞ ഒറ്റ കാരണത്താൽ പണ്ട് മലയാളികൾ ഒന്നടങ്കം മരിയ ഷറപ്പോവയുടെ ഫേസ്ബുക് പേജിൽ പോയി പൊങ്കാല ഇട്ടപ്പോൾ ”അരുത്”!!! എന്നു പറയാനും മരിയ ഷറപ്പോവയോട് മുഴുവൻ മലയാളികൾക്ക് വേണ്ടിയും മാപ്പ് പറയാനും ഒരേയൊരു വ്യക്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ.അദ്ദേഹമാണ് വിഖ്യാത സാഹിത്യകാരൻ ശ്രീ മണ്ണത്തൂർ വിത്സൻ!!ഈ സമയത്ത് അന്ന് അതിന്റെ പേരിൽ മരിയ ഷറപ്പോവയും വിത്സൻ സാറും നേരിട്ട സൈബർ അറ്റാക്ക് ഓർത്തു പോയി.രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ആദരവാൽ ആദരവ്.
കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്കെതിരെ വിമര്‍ശനമുന്നയിച്ച ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പരിഹസിച്ച് ട്രോളുകള്‍. രാജ്യത്തിന് പുറമെ നിന്നുള്ളവരുടെ അഭിപ്രായം നിയന്ത്രിക്കാന്‍ പറഞ്ഞ സച്ചിന്‍ എന്തിനാണ് അമേരിക്കയിലെ വര്‍ഗീയതക്കെതിരെ ശബ്ദമുയര്‍ത്തിയതെന്നാണ് ട്രോളുകള്‍ ചോദിക്കുന്നത്.
രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു റിഹാന്ന കര്‍ഷകരെ പിന്തുണച്ചതിനെതിരെ സച്ചിന്‍റെ ട്വീറ്റ്.
‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകം. രാജ്യത്തിന്‍റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.
കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ അമേരിക്കന്‍ പൊലീസ് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വര്‍ഗീയതക്കെതിരെ അമേരിക്കയില്‍ വലിയ പ്രതിഷേധം രൂപപ്പെട്ട സാഹചര്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിരുന്നു.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പങ്കുവെച്ച വീഡിയോയാണ് സച്ചിന്‍ ഷെയര്‍ ചെയ്തിരുന്നത്. ബ്ലാക്ക് ലിവ്സ് മാറ്റര്‍ എന്ന ആശയത്തില്‍ അമേരിക്കയില്‍ നടന്ന പ്രതിഷേധത്തെ പിന്തുണച്ച സച്ചിന്‍ എന്തിനാണ് ഇന്ത്യയിലെ കര്‍ഷകരുടെ പ്രശ്നത്തില്‍ വിദേശി ഇടപെട്ടതിനെ എതിര്‍ക്കുന്നതെന്നാണ് മിക്ക ട്രോളുകളും ചോദിക്കുന്നത്.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here