‛ഗഗനചാരി′യില്‍ അജു വർഗീസും ഗോകുൽ സുരേഷും

അജു വര്‍ഗീസ്​, ഗോകുല്‍ സുരേഷ്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‛ഗഗനചാരി′ എന്ന സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം മിര്‍കി സ്റ്റുഡിയോയിൽ നടന്നു.

അജിത് വിനായക ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്നു. ഛായാഗ്രഹണം-സുര്‍ജിത്ത്, തിരക്കഥയും സംഭാഷണവും-അരുണ്‍ ചന്ദു, ശിവ സായ്, സംഗീതം-പ്രശാന്ത് പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News