കെ സുരേന്ദ്രന്‍ ഗുരുത്വമില്ലാത്ത വ്യക്തി; മൂക്കാതെ പ‍ഴുത്തതാണ് ശോഭാ സുരേന്ദ്രന്‍റെ പ്രശ്നം; ബിജെപി നേതാക്കള്‍ക്കെതിരെ പിപി മുകുന്ദന്‍

ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭഷയില്‍ പ്രതികരിച്ച് മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍. പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാളാണ് താനെന്ന കെ സുരേന്ദ്രന്‍റെ പരാമര്‍ശം മാനസിക വിഷമമുണ്ടാക്കി.

എന്നാല്‍ കെ സുരേന്ദ്രനെ പാര്‍ട്ടിയില്‍ കൊണ്ടുവന്ന വ്യക്തിയാണെ താനെന്നും പ്രസ്താവന തിരുത്താന്‍ കെ സുരേന്ദ്രന്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം വിനാശ കാലേ വിപരീത ബുദ്ധി എന്നേ പറയാനു‍ള്ളുവെന്നും കെ സുരേന്ദ്രന്‍ ഗുരുത്വമില്ലാതെയാണ് പെരുമാറുന്നതെന്നും പിപി മുകുന്ദന്‍ പറഞ്ഞു.

ഒറ്റയാള്‍ നേതൃത്വം ബി.ജെ.പിക്ക് ഗുണം ചെയ്യില്ല. പഴയ ആളുകളുടെ കൂടി അഭിപ്രായം തേടാന്‍ നേതൃത്വം തയാറാകണമെന്നും സുരേന്ദ്രനെ ഉദ്ദേശിച്ചുകൊണ്ട് പി.പി മുകുന്ദന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. തന്നെ ആവശ്യമുണ്ടെന്നു തോന്നിയാല്‍ അവര്‍ തിരിച്ചു വിളിക്കട്ടെയെന്നും പി.പി മുകുന്ദന്‍ പറഞ്ഞു.

വരുന്ന ആറുമാസം നിശബ്ദയായിരിക്കാന്‍ താന്‍ ശോഭാ സുരേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൂക്കാതെ പ‍ഴുത്തതാണ് ശോഭാ സുരേന്ദ്രന്‍റെ പ്രശ്നമെന്നും പിപി മുകുന്ദന്‍ പറഞ്ഞു. കാര്യങ്ങള്‍ സംസാരിച്ചു പരിഹരിക്കാന്‍ നേതൃത്വവും തയ്യാറാകണം. പ്രവര്‍ത്തകരെ കൂട്ടി യോജിപ്പിച്ചു പോകാന്‍ നിലവിലെ നേതൃത്വത്തിന് കഴിയുന്നില്ല.

എല്‍.ഡി.എഫും യു.ഡി.എഫും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ ബി.ജെ.പി ഇപ്പോഴും തെരഞ്ഞെടുപ്പിനെ കുറിച്ച്‌ ആലോചിച്ചു തുടങ്ങിയിട്ടില്ല. കൃത്യമായ തെരഞ്ഞെടുപ്പ് തന്ത്രം തയാറാക്കിയില്ലങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിനെക്കാള്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നും മുകുന്ദന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News