സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാനുള്ള നിയമ ഭേദഗതിയെ സ്വാഗതം ചെയ്ത് നിര്‍മ്മാണ മേഖല

സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാനുള്ള നിയമ ഭേദഗതിയെ സ്വാഗതം ചെയ്ത് നിര്‍മ്മാണ മേഖല. സര്‍ക്കാര്‍ തീരുമാനം ചുവപ്പ് നാട അവസാനിപ്പിക്കുമെന്ന് ആര്‍ക്കിടെക്ച്ചറന്‍മാരുടെ സംഘടന.

സ്ഥലം ഉടമയുടെയും പ്ലാന്‍ തയ്യാറാന്നുന്ന എംപാനല്‍ഡ് ലൈസന്‍സിയുടെയും സാക്ഷ്യപത്രത്തിന്മേല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിയമ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

നിര്‍മ്മാണ രംഗത്ത് നിലനിര്‍ക്കുന്ന അനാവശ്വ കാലതാമസം ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സിന് കഴിയുമെന്ന് ആര്‍ക്കിടെക്ച്ചര്‍ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ബി. സുധീര്‍ കൈരളി ന്യൂസിനോട് പറഞ്ഞു

എന്നാല്‍ ഭൂമിയുടെ ഉടമസ്ഥവകാശം അടക്കമുള്ള രേഖകളുടെ പരിശോധിക്കേണ്ടത് ലൈസെന്‍സി ആയിരിക്കണം എന്ന വ്യവസ്ഥയില്‍ ഇവര്‍ക്ക് എതിര്‍പ്പുണ്ട്.

കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് അപേക്ഷ ലഭിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണം എന്ന വ്യവസ്ഥയാണ് ഓര്‍ഡിനന്‍സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസം ആകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here