കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു പവന് 320 രൂപ കുറഞ്ഞ് 35480

കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞ് പവന് 35480 രൂപയായി. ഒരു ഗ്രാമിന്‌ 40 രൂപയും പവന്‌ 320 രൂപയുമാണ്‌ കുറഞ്ഞത്‌. ഇതോടെ ഒരുഗ്രാമിന്‌ 4435 രൂപയും ഒരുപവൻ സ്വർണത്തിന്‌ 35,480 രൂപയുമായി.

ഇന്നലെ പവന്‌ 35,800 രൂപയായിരുന്നു വില. കഴിഞ്ഞ ആറുമാസത്തെ താഴ്‌ന്ന വിലയിലാണ്‌ സ്വർണമിപ്പോൾ. ഓഗസ്‌റ്റിൽ വില 42000 വരെ ഉയർന്നിരുന്നു.

ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതും സ്വർണത്തിന്റെ വില കുറയാനിടയാക്കി. 12.5 ശതമാനത്തിൽനിന്ന്‌ 7.5 ശതമാനമായാണ്‌ ഇറക്കുമതിചുങ്കം കുറച്ചത്‌. ഡോളർ കരുത്ത്‌ നേടിയതും വിലയെ ബാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News