
കര്‍ഷക സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജും. താന്‍ ഇന്ത്യക്കാരനാണെന്നും അതുകൊണ്ട് തന്നെ താന്‍ നമ്മുടെ കര്‍ഷകര്‍ക്കൊപ്പമാണെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.
കര്‍ഷകര്‍ക്ക് പിന്തുണയുമായി സ്റ്റാന്‍ഡ് അപ്പ് കോമെഡിയന്‍ കുനാല്‍ കമ്ര പങ്കുവെച്ച ട്വീറ്റ് റീ ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. നിരവധി പേരാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ ഇന്ത്യയുടെ കാര്യത്തില്‍ പുറമെ നിന്നുള്ള ആളുകള്‍ ഇടപെടേണ്ടതില്ലെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാറും ഒരു സംഘം ആളുകളും രംഗത്തുവന്നിരുന്നു.
ഇന്ത്യയുടെ ഐക്യം തകര്‍ക്കാനുള്ള പ്രത്യേക പ്രൊപ്പഗാണ്ടയാണ് നടക്കുന്നതെന്ന തരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നയിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here