ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ് പിളർന്നു. ബിഡിജെഎസ് ജനറൽ സെക്രട്ടറി എൻ കെ നീലകണ്ഠൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ബിജെഎസ് എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. ബിജെപി സ്വീകരിച്ച അവഗണനാപരമായ നിലപാടാണ് പാർട്ടി വിടാൻ കാരണമെന്ന് ബിജെഎസ് നേതാക്കൾ പറഞ്ഞു.
ബിജെപി സഖ്യകക്ഷിയായിരുന്ന ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്‍കെ നീലകണ്ഠൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ പുതിയ പാർട്ടി രൂപികരിച്ചത്. ഭാരതീയ ജന സേന എന്ന് പേരിലാണ് പുതിയ സംഘടന പ്രവർത്തിക്കുക.
ശബരിമല വിഷയത്തിലുൾപ്പടെ ബിജെപി സ്വീകരിച്ച വഞ്ചനാ പരമായ നിലപാടാണ് പാർട്ടി വിടാൻ കാരണമെന്ന് ബിജെഎസ് നേതാക്കൾ പറഞ്ഞു. ബിഡിജെഎസ് ബിജെപിയുടെ അടിയാന്മാരായി മാറിക്കഴിഞ്ഞെന്നും ഇവർ കുറ്റപ്പെടുത്തി.
ബിഡിജെഎസ് ൻ്റെ 11 ജില്ലാ കമ്മറ്റികളുടേയും സംസ്ഥാന നേതൃത്വത്തിലെ പ്രബല വിഭാഗത്തിൻ്റേയും പിന്തുണയും ബിജെഎസ് നേതൃത്വം അവകാശപ്പെടുന്നുണ്ട്.
എന്‍കെ നീലകണ്ഠൻ മാസ്റ്റർ പുതിയ പാർട്ടിയുടെ പ്രസിഡൻ്റ്, വി ഗോപകുമാർ, കെ കെ ബിനു എന്നിവർ ബിജെഎസ് വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനം വഹിക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെഎസ് യു.ഡി.എഫുമായി സഹകരിക്കാനാണ് തീരുമാനം.
Get real time update about this post categories directly on your device, subscribe now.