പ്രകടന പത്രികയോട് എല്‍ഡിഎഫ് സര്‍ക്കാര്‍ നീതി പുലര്‍ത്തിയെന്ന് മുഖ്യമന്ത്രി; 600 വാഗ്ധാനങ്ങളില്‍ പൂര്‍ത്തിയാക്കിയത് 570 എണ്ണം

പ്രകടന പത്രികയോട് എല്‍ഡിഎഫ് സര്‍ക്കാര്‍ നീതി പുലര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന അനുഭവം 2016 നു ശേഷം മാറി. പ്രമുഖ വ്യവസായികളും വ്യവസായ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച . കഴിഞ്ഞ തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങളില്‍ എന്തൊക്കെ ചെയ്തു എന്നത് പ്രോഗ്രസ് റിപ്പോര്‍ട്ടായി സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

600 വാഗ്ധാനങ്ങളില്‍ 570 എണ്ണം പൂര്‍ത്തിയാക്കി.30 എണ്ണം മാത്രമാണ് ബാക്കി. ഇനി കേരളത്തില്‍ എന്തൊക്കെ ചെയ്യാം എന്നത് പുതിയ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.അതിന് വ്യവസായികളുമായുള്ള ചര്‍ച്ച ഏറെ ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനം സര്‍വതല സ്പര്‍ശിയും സാമൂഹിക നീതിയില്‍ അടിസ്ഥാനമാക്കിയുള്ളതുമാണ്. കേരളത്തിന് എവിടെയും തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐ ടി മേഖലയില്‍ ലോകം ശ്രദ്ധിക്കുന്ന വളര്‍ച്ചയിലേക്കാണ് കേരളം പോകുന്നത്.വ്യവസായ മേഖലയില്‍ കേരളം ഇനിയും വളര്‍ച്ച കൈവരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News