സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ടെന്നിസ് ഇതിഹാസം മരിയ ഷറപ്പോവയോട് മാപ്പ് ചോദിച്ച് മലയാളികള്‍.

കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്കെതിരെ വിമര്‍ശനമുന്നയിച്ച ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.സച്ചിനെ മുമ്പ് അറിയില്ലെന്ന് പറഞ്ഞതിന് പ്രതിഷേധം നേരിട്ട ടെന്നിസ് ഇതിഹാസം മരിയ ഷറപ്പോവയോട് മാപ്പ് ചോദിച്ച് എത്തിയിരിക്കുകയാണ് ഒരു കൂട്ടം മലയാളികള്‍.

ഒരു കുറിപ്പ് ഇങ്ങനെ

”സച്ചിനെ അറിയില്ല” എന്ന് പറഞ്ഞ ഒറ്റ കാരണത്താൽ പണ്ട് മലയാളികൾ ഒന്നടങ്കം മരിയ ഷറപ്പോവയുടെ ഫേസ്ബുക് പേജിൽ പോയി പൊങ്കാല ഇട്ടപ്പോൾ ”അരുത്”!!! എന്നു പറയാനും മരിയ ഷറപ്പോവയോട് മുഴുവൻ മലയാളികൾക്ക് വേണ്ടിയും മാപ്പ് പറയാനും ഒരേയൊരു വ്യക്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അദ്ദേഹമാണ് വിഖ്യാത സാഹിത്യകാരൻ ശ്രീ മണ്ണത്തൂർ വിത്സൻ!!
ഈ സമയത്ത് അന്ന് അതിന്റെ പേരിൽ മരിയ ഷറപ്പോവയും വിത്സൻ സാറും നേരിട്ട സൈബർ അറ്റാക്ക് ഓർത്തു പോയി.
രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ആദരവാൽ ആദരവ്.

2014 ലാണ് വിംബിള്‍ഡണ്‍ വേദിയില്‍ വെച്ച് സച്ചിനെ അറിയില്ലെന്ന് മരിയ ഷറപ്പോവ പറഞ്ഞത്.ഇതിന് പിന്നാലെ മലയാളികള്‍ അടക്കമുള്ളവര്‍ മരിയ ഷറപ്പോവയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതിന് മാപ്പു പറഞ്ഞു കൊണ്ടാണ് ഇപ്പോള്‍ മലയാളികള്‍ എത്തിയിരിക്കുന്നത്.

സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് തെറി വിളിച്ചതിന് മാപ്പ് പറയുന്നെന്നും ഒരു കൈയ്യബദ്ധം പറ്റിയതാണ് മാപ്പാക്കണമെന്നുമൊക്കെയാണ് കമന്റുകള്‍.

എല്ലാ മലയാളികളും ഇന്ന് ഈ രണ്ടു വനിതകളോടും ക്ഷമാപണം നടത്തേണ്ടിയിരിക്കുന്നു. 1. സുശീല 2. മരിയ ഷറപ്പോവ. I 🙏

കാലം തെളിയിച്ചു മരിയ ഷറപ്പോവ വലിയ ശരി തന്നെ ആയിരുന്നു എന്ന്.
സച്ചിൻ തെണ്ടുൽക്കർ ഒരു വലിയ തോൽവിയും..

Posted by പോരാളി ഷാജി on Thursday, February 4, 2021

സുശീല, മരിയ ഷറപ്പോവ… ഇവരായിരുന്നു ശരി….🤣🤣🤣🤣

#sachintendulkar
#FarmerProtestDelhi

Posted by Biby Mathew on Thursday, February 4, 2021

കാലം തെളിയിച്ചു മരിയ ഷറപ്പോവ വലിയ ശരി തന്നെ ആയിരുന്നു♥♥♥ ഡൈബം തോൽവിയും

Posted by Devakrishna Dk on Thursday, February 4, 2021

രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു റിഹാന്ന കര്‍ഷകരെ പിന്തുണച്ചതിനെതിരെ സച്ചിന്റെ ട്വീറ്റ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here