
പ്രശസ്ത കഥകളി ആചാര്യന്‍ ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ആശാന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കഥകളിയിലെ തെക്കന്‍ ചിട്ടയില്‍ അസാമാന്യ വൈഭവം പ്രകടിപ്പിച്ച കലാകാരനായിരുന്നു. നളചരിതത്തിലെ ദമയന്തി, ദുര്യോധനവധത്തിലെ പാഞ്ചാലി, കര്‍ണ്ണശപഥത്തിലെ കുന്തി തുടങ്ങി ഗോവിന്ദന്‍കുട്ടി ആശാന്‍ അവതരിപ്പിച്ച വേഷങ്ങള്‍ കലാസ്വാദകരുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്.
സംസ്ഥാന കഥകളി പുരസ്‌കാരം, കേന്ദ്ര, കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍, കലാമണ്ഡലം പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ കലാകാരനാണ്. കലാകേരളത്തിന് വലിയൊരു കലാകാരനെയാണ് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്ന്മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here