കങ്കണയ്ക്ക് ട്വിറ്ററിന്‍റെ മഞ്ഞക്കാര്‍ഡ്; റിഹാനയ്ക്കും രോഹിത്തിനുമെതിരെയുള്ള ട്വീറ്റുകളും മാറ്റി

വിദ്വേഷ പരാമര്‍ശമുള്ള ഉള്ളടക്കമാണെന്നാരോപിച്ച് ബോളിവുഡ് നടി കങ്കണ റണൗത്തിന്‍റെ ചില ട്വീറ്റുകള്‍ റിമൂവ് ചെയ്ത് ട്വിറ്ററിന്റെ നടപടി. ട്വീറ്റിന്‍റെ ഉള്ളടക്കം കമ്പനിയുടെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് ട്വിറ്റര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

വിവാദ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ ഭീകരവാദികളാണെന്ന് വിളിച്ച ട്വീറ്റാണ് റിമൂവ് ചെയ്തവയില്‍ ഒന്ന്. പ്രക്ഷോഭകരുടെ ലക്ഷ്യം രാജ്യത്തെ ഭിന്നിപ്പിക്കലാണെന്നും കര്‍ഷക സമരത്തെ പിന്തുണച്ച പോപ്പ് താരം റിഹാനയെ വിഢിയാണെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റില്‍ പറയുന്നു.

ക്രിക്കറ്റ് താരം രോഹിത് ശര്‍മയുടെ ട്വീറ്റിന് താഴെയുള്ള കങ്കണയുടെ പ്രതികരണമാണ് ട്വിറ്റര്‍ റീമൂവ് ചെയതതില്‍ മറ്റൊന്ന്. എല്ലാവരും ഒറ്റകെട്ടായി നിന്നാല്‍ ഇന്ത്യ മറ്റേതൊരു രാജ്യത്തിനേക്കാളും ശക്തമാണെന്നും പ്രശനത്തിന് പരിഹാരം കാണുകയെന്നതാണ് ഇപ്പോഴത്തെ അനിവാര്യതയെന്നമായിരുന്നു രോഹിത് ശര്‍മയുടെ ട്വീറ്റ്.

ട്വീറ്റില്‍ പ്രതികരിച്ചുകൊണ്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ ഭീകരവാദികളാണെന്നും അങ്ങനെയല്ല നിങ്ങള്‍ക്ക് അവരെ പ്രിയപ്പെട്ടവരായി തോന്നുന്നുണ്ടോ? എന്നും കങ്കണയുടെ റീ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ക്രിക്കറ്റ് കളിക്കാരെ അലക്കുകാരന്റെ നായ എന്നാണ് കങ്കണ വിശേഷിപ്പിച്ചത്.

കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതോടെയായിരുന്നു അന്താരാഷ്ട്രതലത്തില്‍ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടതും ബോളിവുഡിലെ മുന്‍നിര താരങ്ങളും സച്ചിന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തിയതും.

‘ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാവാം എന്നാല്‍ പ്രതിനിധികളാവാന്‍ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാവുന്നത്. ഒരു ജനതയായി തുടരാം.’ എന്നായിരുന്നു സച്ചിന്‍റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News