
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ ഒരുകോടി ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിട സൗകര്യങ്ങള്‍ കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ ഒരുങ്ങിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെക്‌നോസിറ്റിയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള പുതിയ കാമ്പസ് സജ്ജമായിക്കഴിഞ്ഞ സന്തോഷവാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കേരളത്തിന്റെ ഐടി വികസനത്തിനു ഈ പദ്ധതി മുതല്‍ക്കൂട്ടാകുമെന്നത് സുനിശ്ചിതമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
‘ടെക്‌നോസിറ്റിയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള പുതിയ കാമ്പസ് സജ്ജമായിക്കഴിഞ്ഞു.രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമാണ് പുതിയ കെട്ടിട സമുച്ചയത്തിനുള്ളത്. ഇതോടെ ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഒരുകോടി ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിട സൗകര്യങ്ങളാണ് കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ ഒരുങ്ങിക്കഴിഞ്ഞത്. വലിയ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലത്താണ് നൂതന സാങ്കേതികവിദ്യാ അധിഷ്ഠിതമായുള്ള പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ക്കായി ഈ വിശാലമായ ടെക്‌നോസിറ്റി കാമ്പസ് തുറക്കപ്പെടുന്നത്. കേരളത്തിന്റെ ഐടി വികസനത്തിനു ഈ പദ്ധതി മുതല്‍ക്കൂട്ടാകുമെന്നത് സുനിശ്ചിതമാണ്. ടെക്‌നോസിറ്റിക്കും ഈ സംയോജിത ഐടി കെട്ടിട സമുച്ചയത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ ബിസിനസ്സ് സംരംഭങ്ങള്‍ക്കും ശോഭനമായ ഭാവി ആശംസിക്കുന്നു.’

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here