ഇ കെ നായനാര്‍ സ്മാരക ആശുപത്രി ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് മുതല്‍കൂട്ട് ; കെ കെ ശൈലജ

ഇ കെ നായനാര്‍ സ്മാരക ആശുപത്രി ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് മുതല്‍കൂട്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക ആശുപത്രിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സയ്ക്കായി പുതുതായി നിര്‍മ്മിച്ച അനുയാത്ര ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 3.64 കോടി രൂപ ചെലവഴിച്ചാണ് ഡിസ്ട്രിക്ട് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ കണ്ണൂര്‍ മാങ്ങാട്ടുപറമ്പില്‍ നിര്‍മ്മിച്ചത്. ഉദ്ഘാടനത്തിന്റെ ചിത്രങ്ങളും മന്ത്രിഫേസ്ബുക്കില്‍ പങ്കുവെച്ചു.

കെ കെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച അനുയാത്ര ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം (ഡിസ്ട്രിക്ട് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍) കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍ഹിച്ചു. 3.64 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് വലിയ മുതല്‍കൂട്ടാകും. ജനനം മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ജനന വൈകല്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനും ചികിത്സാ സംവിധാനം ഒരുക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടിയുളള ജില്ലാതല കേന്ദ്രമാണ് മാങ്ങാട്ടുപറമ്പില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here