ഗാസിപൂരില്‍ സമരം തുടരുന്ന കര്‍ഷകരെ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ എം.പിമാരുടെ സംഘത്തെ ദില്ലി പോലിസ് തടഞ്ഞ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കി. പത്തോളം പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാരെയാണ് ഗാസിപുര്‍ അതിര്‍ത്തിയില്‍ പോലിസ് തടഞ്ഞത്.
സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാര്‍ അമിത് ഷായ്ക്ക് കത്ത് നല്‍കി. ശനിയാഴ്ച്ച നടക്കുന്ന സംസ്ഥാന – ദേശിയ പാത തടഞ്ഞു കൊണ്ടുള്ള സമരത്തില്‍ ഡില്ലിക്ക് പുറത്തേ റോഡുകള്‍ തടയുമെന്ന് ബികെയു നേതാവ് രാകേഷ് തികയത് വ്യക്തമാക്കി.
സിപിഐഎം, ടിഎംസി, എന്‍സിപി, ഡിഎംകെ, ആര്‍എസ്പി അടക്കം 10 പാര്‍ട്ടികളില്‍ നിന്നുള്ള 15 എംപിമാരാണ് ഗാസിപൂര്‍ സമരഭൂമിയില്‍ എത്തിയത്.എഎം ആരിഫ് ,എന്‍ കെ പ്രേമചന്ദ്രന്‍, കനിമൊഴി സുപ്രിയ സുലേ ഉള്‍പ്പടെ ഉള്ള എംപിമാരുടെ സംഘത്തെയാണ് ബാരിക്കേഡിന് സമീപം പൊലീസ് തടഞ്ഞത്. തുടര്‍ന്ന് എംപിമാര്‍ കൊടുത്ത പരാതി സ്വീകരിച്ച സ്പീക്കര്‍ ഓം ബിര്‍ള സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഉറപ്പു നല്‍കി. അതേ സമയം കോണ്‍ഗ്രസ് എംപിമാര്‍ സംഘത്തില്‍ ഉണ്ടായിരുന്നില്ല.
സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തുനല്‍കി. എളമരം കരീം, ബിനോയ് വിശ്വം, ദിഗ് വിജയ് സിംഗ്, പി. വി അബ്ദുള്‍ വഹാബ് എന്നിവര്‍ ഉള്‍പ്പടെ 10 ഓളം പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ സംയുക്തമായാണ് ആഭ്യന്തര മന്ത്രിയെ സമീപിച്ചത്.
ശനിയാഴ്ച്ച ദില്ലിയിലേക്കുള്ള ഗതാഗതം 3 മണിക്കൂര്‍ പൂര്‍ണമായി സ്തംഭിപ്പിക്കുമെന്ന് ബികെയു നേതാവ് രാകേഷ് തികയത് അറിയിച്ചു. ദില്ലിക്ക് പുറത്തുള്ള റോഡുകള്‍ ആണ് തടയുക. റോഡില്‍ കുടുങ്ങുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും കര്‍ഷര്‍ വിതരണം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്ന അവഗണന വിശദീകരിക്കുകയും ചെയ്യുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.