കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി യുവ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍

കര്‍ഷക സമരത്തിന് പരസ്യമായി ഐക്യദാര്‍ഢ്യവുമായി യുവ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍. താരത്തിന്റെ പിതാവ് ലഖ്വീന്ദര്‍ സിങ് ഒരു കര്‍ഷനാണ്. സമരവുമായി മുന്നോട്ട് പോകുന്ന കര്‍ഷകര്‍ക്കൊപ്പം ഏറെ നാളായി ശുഭ്മാന്‍ ഗിലിന്റെ പിതാവ് സമരഭൂമിയിലുണ്ട്. കര്‍ഷകരുടെ പോരാട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാം പ്രൊഫൈലാക്കി മാറ്റിയാണ് ഗില്ലിന്റെ പിന്തുണ.

ഒരു പരമ്പരാഗത കര്‍ഷക കുടുംബമാണ് ശുഭ്മാന്‍ ഗിലിന്റേതും. പഞ്ചാബിലെ ഫസില്‍ക്കയില്‍ നിന്ന് മൊഹാലിയിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലാണ് ഗില്‍ ജനിച്ചത്. മുതുമുച്ഛന്‍ ഉള്‍പ്പെടെയുള്ള നാല് തലമുറയും കാര്‍ഷിക വൃത്തി ഉപജീവന മാര്‍ഗമായി സ്വീകരിച്ചവരാണ്.

കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതോടെയായിരുന്നു അന്താരാഷ്ട്രതലത്തില്‍ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടതും ബോളിവുഡിലെ മുന്‍നിര താരങ്ങളും സച്ചിന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തിയതും. റിഹാനയ്ക്ക് പുറമേ, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ട്യൂന്‍ബര്‍ഗിനും കമലാ ഹാരിസിന്റെ അനന്തിരവളും സാമൂഹിക പ്രവര്‍ത്തകയുമായ മീന ഹാരിസും കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News