
കര്‍ഷക സമരത്തെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍, സെലിബ്രിറ്റികളുടെ ഇടപെടല്‍, കര്‍ഷകര്‍ക്കെതിരെ ഉണ്ടായ അധിക്ഷേപങ്ങള്‍, എന്നിവയുടെയൊക്കെ ഇടയില്‍ രസകരവും എന്നാല്‍ ആലോചിക്കുമ്പോള്‍ വലിയൊരു ഗൂഢാലോചന ഇതിനു പിന്നില്‍ ഉണ്ടോ എന്ന് തോന്നുന്ന തരത്തിലുള്ള ചില ട്വീറ്റുകള്‍ നമുക്ക് കാണാന്‍ കഴിയും. കര്‍ഷകസമരത്തിനെതിരെ താരങ്ങള്‍ കുറിച്ച ട്വീറ്റുകളിലെ ഒരേ പദങ്ങള്‍ അത്തരത്തില്‍ ഗൂഢാലോചന നടന്നതായുള്ള സൂചനകള്‍ നല്‍കുന്നതാണ്.
കര്‍ഷക സമരത്തിനെതിരെ വന്ന സെലിബ്രിറ്റികളുടെ എല്ലാട്വീറ്റുകളിലും കാണാവുന്ന ഒരു പൊതു വാക്കാണ് ‘അമിക്കബിള്‍’ എന്നത്. എല്ലാവരുടെയും ട്വീറ്റുകളില്‍ സൗഹാര്‍ദ്ദപരമായ, ഇണക്കമുളള എന്നിങ്ങനെ അര്‍ത്ഥം വരുന്ന ‘അമിക്കബിള്‍’ എന്ന വാക്ക് കാണാനാകും. ഇതോടെ, ഈ പൊതുവാക്ക് താരങ്ങള്‍ക്ക് എവിടെനിന്നു കിട്ടി എന്നന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ.സെലിബ്രിറ്റിസ് പലരും ബിജെപിസര്‍ക്കാരിന്‍റെ കൂലിയെഴുത്തുകാരാകുന്നുവെന്ന പരാമര്‍ശം നിലനില്‍ക്കെ ഈ ട്വീറ്റുകള്‍ വായിക്കുമ്പോള്‍ സംശയമുണ്ടാകും.
ചര്‍ച്ചചെയ്യപ്പെടേണ്ട ഒട്ടനവധി ഗൗരവകരമായ വിഷയങ്ങളും പ്രശ്‌നങ്ങളും സമൂഹത്തിലുണ്ടായിട്ടും അതിലൊന്നും പ്രതികരിക്കാത്ത സെലിബ്രിറ്റികള്‍ കര്‍ഷകര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതില്‍ വന്‍ ഗൂഢാലോചന ഉണ്ടെന്ന് പലരും സംശയമുന്നയിച്ചിരുന്നു. ഇത്തരത്തില്‍ പല സമാനതകളും സെലിബ്രിറ്റികളുടെ സംശയമുയര്‍ത്തുന്ന ട്വീറ്റുകളില്‍ നിന്ന് കണ്ടെത്താനാകും. ആരോ മനപൂര്‍വ്വം പറയിപ്പിച്ച് ചെയ്യിച്ചതുപോലെ തോന്നിക്കുന്ന ട്വീറ്റുകളാണിവയെല്ലാം.
വിരാട് കൊഹ്ലി, സുരേഷ് റെയ്‌ന, സൈന നെഹ്വാള്‍, അക്ഷയ് കുമാര്‍, അനില്‍ കുംബ്ലെ, ലതാ മങ്കേഷ്‌കര്‍ തുടങ്ങി ഒട്ടുമിക്ക സെലിബ്രിറ്റികളുടെയും കര്‍ഷകസമരത്തെ എതിര്‍ത്തുകൊണ്ടുള്ള ട്വീറ്റുകളില്‍ ‘അമിക്കബിള്‍’ എന്ന വാക്ക് കാണാനാകും.
അതേസമയം, കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയെ വിമര്‍ശിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. ‘നട്ടെല്ലില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍’ എന്നാണ് പ്രശാന്ത് ഭൂഷണ്‍ അഭിസംബോധന ചെയ്തത്.
കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതോടെയായിരുന്നു അന്താരാഷ്ട്രതലത്തില്‍ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടതും ബോളിവുഡിലെ മുന്‍നിര താരങ്ങളും സച്ചിന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തിയതും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here