പോരാട്ടം പടരുന്നു, കര്‍ഷക മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്ത് ഗ്രാമങ്ങളും; നാളെ ദേശീയ-സംസ്ഥാന പാതകള്‍ തടഞ്ഞ് സമരം

സംസ്ഥാന – ദേശിയ പാതകൾ തടഞ്ഞു കൊണ്ടുള്ള കർഷകരുടെ സമരം നാളെ ആരംഭിക്കും. ദില്ലി പുറത്തുള്ള എല്ലാ പാതകളും തടയുമെന്ന് BKU നേതാവ് രാകേഷ് തികയത് വ്യക്തമാക്കി. വഴിതടയൽ സമരത്തിൽ കുടുങ്ങുന്ന യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും കർഷകർ നൽകും.

Vo:നാളെ കർഷകർ വഴിതടയൽ സമരവുമായി മുന്നോട്ട് പോകും. ദില്ലിയിലേക്കുള്ള ദേശിയ-സംസ്ഥാന പാതകൾ 3 മണിക്കൂർ പൂർണമായി സ്തംഭിപ്പിക്കുമെന്ന് ഭാരതിയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികയത് വ്യക്തമാക്കി.

ദില്ലിക്ക് അകത്ത് റോഡുകൾ തടയില്ലെന്നും, ദില്ലിക്ക് പുറത്തുള്ള എല്ലാ പാതകളും തടയുമെന്നും നേതാക്കൾ വ്യക്തമാക്കി. വഴിതടയൽ സമരത്തിൽ കുടുങ്ങുന്ന യാത്രക്കാർക്ക് കുടിവെള്ളവും ഭക്ഷണവും കർഷകർ നൽകും.

കേന്ദ്ര സർക്കാർ കർഷകരോട് കാണിക്കുന്ന അവഗണനെയെ പറ്റി യാത്രക്കാരോട് വിശദീകരിക്കുകയും കർഷകർ ചെയ്യും. ബാരിക്കേടുകളും ഇരുമ്പ് ആണികളും, കമ്പി വേലികളും ഉപയോഗിച്ച് കർഷകരുടെ വഴി തടഞ്ഞ കേന്ദ്ര സർക്കാരിനെതിരെ ഉള്ള പ്രതിഷേധമാണ് നാളെ നടക്കുന്ന വഴി തടയൽ സമരം എന്ന് നേതാക്കൾ വ്യക്തമാക്കി.

അതേ സമയം സച്ചിൻ ടെൻദുൽകർ ഉളപ്പടെ ഉള്ള തരങ്ങൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രധിഷേധം ശക്തമാകുന്നു. താരങ്ങൾ കേന്ദ്ര സർക്കാരിന്റെ കളിപ്പാവകൾ ആണെന്നും സാമൂഹ്യമാധ്യമങ്ങളിൽ ആക്ഷേപമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News