മാനുഷിക മൂല്യങ്ങളുടെ മഹാപ്രഖ്യാപനമാവുന്ന സമരവേദി; വ‍ഴിതടയല്‍ സമരം നാളെ, വ‍ഴിയാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും കര്‍ഷകര്‍ എത്തിച്ച് നല്‍കും

കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായുള്ള വ‍ഴിതടയല്‍ സമരം നാളെ സംയുക്ത കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ ദില്ലിക്ക് പുറത്തുനിന്നുള്ള എല്ലാവ‍ഴികളും തടയും. ദേശീയ-സംസ്ഥാന പാതകളിലാണ് 12 മണിവരെ വ‍ഴിതടയല്‍ സമരം.

കര്‍ഷകരുടെ സമരവേദിക്ക് ചുറ്റും ബാരിക്കേടുകള്‍ പണിതും വെള്ളവും വെളിച്ചവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചും സമരക്കാര്‍ക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന നികൃഷ്ടമായ നടപടികള്‍ക്കെതിരെയാണ് കര്‍ഷകരുടെ വ‍ഴിതടയല്‍ സമരം.

ദില്ലിക്കകത്തെ വ‍ഴികള്‍ തടയില്ല ദില്ലിക്ക് പുറത്തുനിന്നുള്ള എല്ലാ വ‍ഴികളും തടയുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.

വ‍ഴിതടയല്‍ സമരത്തില്‍ സമരത്തിന്‍റെ മുദ്രാവാക്യങ്ങളെ കുറിച്ചും സമരത്തിന്‍റെ പ്രസക്തിയെകുറിച്ചും പൊതുജനങ്ങളോട് സംവദിക്കും. വ‍ഴിയില്‍ കുടുങ്ങുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കര്‍ഷകര്‍തന്നെ എത്തിച്ച് നല്‍കുമെന്നും കര്‍ഷക സമര നേതാക്കള്‍ അറിയിച്ചു.

നേരത്തെ സമര വേദിയില്‍ തങ്ങളെ തടയാനെത്തിയ പൊലീസുകാര്‍ക്ക് ദാഹജലവും ഭക്ഷണവും ഉള്‍പ്പെടെ നല്‍കിയും കര്‍ഷകര്‍ സമരത്തിന്‍റെ മാനുഷിക മുഖം ഉയര്‍ത്തിപ്പിടിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News