പൊളിഞ്ഞത് ഐടി സെല്ലിന്‍റെ അതിബുദ്ധി; കര്‍ഷക സമരത്തെ എതിര്‍ത്ത അക്ഷയ് കുമാറിന്‍റെയും സൈനയുടെയും ട്വീറ്റകള്‍ക്കെതിരെ വിമര്‍ശനവുമായി യൂടൂബർ ധ്രുവ് റാത്തി

ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത ലോക പ്രശസ്തരായ സാമൂഹ്യ-രാഷ്ട്രീയ, കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരെ എതിര്‍ത്ത് ഇന്ത്യയിലെ സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പെടെയുള്ള ചിലര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.

വിദേശികള്‍ ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നതാണ് ഇന്ത്യ ടുഗേതര്‍, ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗന്‍ഡ എന്നീ ഹാഷ്ടാഗുകളില്‍ എല്ലാവരുടെയും ട്വീറ്റിന്‍റെ ഉള്ളടക്കം ഭൂരിപക്ഷം സെലിബ്രിറ്റികളുടെയും ട്വീറ്റില്‍ പ്രത്യക്ഷപ്പെട്ട ഒരേ പദപ്രയോഗം ട്വീറ്റുകള്‍ മുന്‍ധാരണ പ്രകാരമാണെന്ന രീതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് കര്‍ഷക സമരത്തെ എതിര്‍ത്തുള്ള നടന്‍ അക്ഷയ് കുമാറിന്‍റെയും ബാഡ്മിന്‍റണ്‍ താരം സൈന നെഹ്വാ‍ളിന്‍റെയും ട്വീറ്റിലെ അക്ഷരം പ്രതിയുള്ള സാമ്യം പങ്കുവച്ചുകൊണ്ട് യൂട്യൂബര്‍ ധ്രുവ് റാത്തി രംഗത്തെത്തിയിരിക്കുന്നത്.

IT cell gave the same script to both 😂

Posted by Dhruv Rathee on Wednesday, 3 February 2021

രണ്ടുപേരുടെയും ട്വീറ്റുകൾ ഒരുപോലെയാണെന്നും ഐടി സെൽ ഇരുവർക്കും ഒരുപോലത്തെ സ്ക്രിപ്റ്റ് ആണ് നൽകിയതെന്നും ധ്രുവ് റാത്തി പറഞ്ഞു. അക്ഷയ് കുമാറിന്റെയും സൈന നെഹ്‌വാളിന്റെയും ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും, കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള വിദേശമന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പും ധ്രുവ് റാത്തി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. സാമൂഹ്യവും രാഷ്ട്രീയപരവുമായ വിഷയങ്ങളിലുള്ള പ്രതികരണങ്ങളിലൂടെ ശ്രദ്ധ നേടിയ യൂടൂബർ ആണ് ധ്രുവ് റാത്തി.

‘രാജ്യത്തെ പ്രധാനപ്പെട്ടവരാണ് കൃഷിക്കാർ. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിക്കുന്ന ശ്രമങ്ങൾ പ്രകടമാണ്. സൗഹാർദ്ദപരമായ പരിഹാരങ്ങളെ പിന്തുണയ്ക്കാം. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാക്കുന്നവരെ ശ്രദ്ധിക്കാതിരിക്കുക’. ഇപ്രകാരമായിരുന്നു അക്ഷയ് കുമാറിന്റെയും സൈന നെഹ്‌വാളിന്റെയും ട്വീറ്റ്. ഇവരുടെ ട്വീറ്റിനെ വിമർശിച്ചുക്കൊണ്ടായിരുന്നു ധ്രുവ് റാത്തി ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News