നിങ്ങളുടെ ഭീഷണികളും ആക്രമണങ്ങളും എന്റെ നിലപാട് മാറ്റില്ല; ഞാന്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്കൊപ്പം തന്നെ നിലകൊള്ളും: ഗ്രെറ്റ തുംബര്‍ഗ്

താന്‍ ഇപ്പോഴും ഇന്ത്യയിലെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം തന്നെയാണെന്നും നിങ്ങളുടെ വെറുപ്പും ഭീഷണിയും എന്റെ നിലപാടുകളില്‍ ഒരു മാറ്റവും വരുത്തില്ലെന്നും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗ്.

ഇന്ത്യയിലെ കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയതിന് പിന്നാലെ സംഘപരിവാര്‍ അനുകൂല ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഗ്രെറ്റയ്‌ക്കെതിരെ വലിയ ആക്രമണമാണ് അഴിച്ചുവിട്ടത്.

ഇതിന് പിന്നാലെയാണ് ഏത് തരത്തിലുള്ള ഭീഷണിക്ക് മുന്നിലും തന്‍റെ നിലപാടുകളെ അടിയറ വയ്ക്കാന്‍ താന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടുമായി ഗ്രെറ്റ തുംബര്‍ഗ് രംഗത്തെത്തിയിരിക്കുന്നത്.

സമരത്തെ അനുകൂലിച്ചുകൊണ്ട് ഗ്രെറ്റ ട്വീറ്റ് ചെയ്ത ടൂള്‍കിറ്റിന്റെ ലിങ്കിന് ഖലിസ്ഥാന്‍ ബന്ധം ആരോപിച്ച് ദില്ലി പൊലീസ് ഗ്രെറ്റയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഈ ട്വീറ്റില്‍ ദില്ലി പൊലീസ് ഗ്രെറ്റയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയതോടെ എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്ന വിശദീകരണവുമായി ദില്ലി പൊലീസും രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here