ചെന്നിത്തലയ്ക്ക് പിന്നാലെ നിലപാട് തിരുത്തി കെ സുധാകരനോട് മാപ്പപേക്ഷയുമായി ഷാനിമോള്‍ ഉസ്മാനും രംഗത്ത്

കെ സുധാകരനെന്ന കോണ്‍ഗ്രസ് നേതാവിന് മുന്നില്‍ നിലപാടുകളെല്ലാം അടിയറവ് വയ്ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് ഇന്ന് കാണാന്‍ കഴിയുന്നത്.

തനിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ ഉള്‍പ്പെടെയുള്ള പരാമര്‍ശത്തില്‍ രൂക്ഷമായ ഭാഷയിലാണ് സുധാകരന്‍ പ്രതികരിച്ചിരുന്നത്.

താന്‍ നിലപാട് തിരുത്തില്ല തനിക്കെതിരായ പരാമര്‍ശം നേതാക്കള്‍ പിന്‍വലിച്ചില്ലെങ്കില്‍ വലിയ തിരിച്ചടിയുണാടവുമെന്നുമാണ് കെ സുധാകരന്‍ പ്രതികരിച്ചു.

ഇതോടെ ഇന്നലെ രാത്രി കെ സുധാകരനെ വിമര്‍ശിച്ചിരുന്നവരെല്ലാം രാവിലെടോയെ നിലപാട് മാറ്റി ചെന്നിത്തലയാണ് മലക്കം മറിച്ചിലുമായി ആദ്യം രംഗത്തെത്തിയത്. പിന്നാലെ ഷാനിമോള്‍ ഉസ്മാനും രംഗത്തെത്തി.

ബഹുമാന്യനായ ശ്രീ സുധാകരന്‍ എംപിക്കെതിരെ അദ്ദേഹവുമായി സംസാരിക്കാതെ താന്‍ പ്രതികരണം നടത്തിയത് തെറ്റായിപ്പോയെന്നും അത് വിവാദമായതില്‍ വിഷമമുണ്ടെന്നും പറഞ്ഞ ഷാനിമോള്‍ ഉസ്മാന്‍ അരൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പിന്‍തുണയും പ്രോത്സാഹനവും നല്‍കിയ വ്യക്തിയാണ് കെ സുധാകരനെന്നും തന്റെ പ്രതികരണത്തില്‍ അദ്ദേഹത്തിന് ഉണ്ടായ വ്യക്തിപരമായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് ഷാനിമോള്‍ ഉസ്മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here