നിങ്ങൾ നായകനോ വില്ലനോ ! മാസ്റ്ററിനു ശേഷം വീണ്ടും വില്ലനായി വിജയ് സേതുപതി; ട്രെയിലർ

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിയ്ക്കുന്നതും. കോ ആർട്ടിസ്റ്റായി എത്തി ഇന്ന് നായകനായി വളർന്നു വിവിധ ഭാഷകളിൽ തന്‍റെതായ അഭിനയ ശൈലിയിൽ സ്വീകാര്യത നേടിയ നടൻ കഥാപാത്ര തിരഞ്ഞെടുപ്പിൽ എന്നും വിസ്മയിപ്പിക്കാറുള്ളതാണ്. ഇപ്പോഴിതാ വിജയ് സേതുപതി വില്ലന്‍ കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിന്‍റെ ട്രെയ്‌ലറും ശ്രദ്ധ നേടുകയാണ് . ഉപ്പെന എന്ന തെലുങ്ക് ചിത്രത്തിലാണ് താരം വില്ലന്‍ സ്വഭാവമുള്ള കഥാപാത്രമായെത്തുന്നത്.

നവാഗതനായ ബുച്ചി ബാബു സനയാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. റായനം എന്നാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കലിപ്പ് ഭാവത്തിലാണ് ട്രെയ്‌ലറില്‍ താരം പ്രത്യേക്ഷപ്പെട്ടിരിയ്ക്കുന്നതും. പഞ്ച വൈഷ്ണവ് തേജ്, ക്രിതി െഷട്ടി എന്നിവരാണ് സിനിമയിെല മറ്റ് പ്രധാനതാരങ്ങൾ.

എന്നാൽ തെലുങ്കിൽ മറ്റൊരാളാണ് സേതുപതിയുടെ കഥാപാത്രത്തിനു ശബ്ദം നൽകിയിരിക്കുന്നത്. ഇത് അദ്ദേഹത്തിന്‍റെ  ആരാധകരെ നിരാശരാക്കുന്നു. ട്രെയിലറിൽ വരുന്ന കമന്റുകളിൽ ഭൂരിഭാഗവും സേതുപതിയുടെ ശബ്ദത്തെക്കുറിച്ചാണ്. ചിത്രം െഫബ്രുവരി 12ന് തിയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News