ബിജെപിയിലേക്ക് പോകുമോ ?; മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒ‍ഴിഞ്ഞുമാറി കെ സുധാകരന്‍

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കെ സുധാകരന് ബിജെപി അധ്യക്ഷന്‍ പിന്‍തുണ നല്‍കിയതിന് പിന്നാലെ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ ഒ‍ഴിഞ്ഞുമാറി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍.

മുഖ്യമന്ത്രിക്കെതിരായ നിലപാടില്‍ തന്നെ എതിര്‍ത്ത കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്‍റെ നിലപാടിനെ അംഗീകരിച്ചതിന് പിന്നാലെയാണ് കെ സുധാകരന്‍ ദില്ലിയില്‍ മാധ്യമങ്ങളെ കണ്ടത്.

കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് മാറ്റത്തിന് പിന്നാലെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും കെ സുധാകരന് പിന്‍തുണയുമായി രംഗത്തെത്തിയിരുന്നു. കെ സുധാകരന്‍ പറഞ്ഞത് ജാതി അധിക്ഷേപമായി കാണുന്നില്ലെന്നും കെ സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാതെ കെ സുധാകരന്‍ ഒ‍ഴിഞ്ഞുമാറിയത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് കെ സുധാകരന്‍റെ ബിജെപി പ്രവേശം വീണ്ടും സജീവ ചര്‍ച്ചയാവുന്നത്. ബിജെപിയിലേക്ക് പോകണമെന്ന് തനിക്ക് തോന്നിയാല്‍ അതിന് ആരോടും അനുവാദം ചോദിക്കേണ്ടതില്ലെന്നായിരുന്നു കെ സുധാകരന്‍ അന്ന് പ്രതികരിച്ചത്.

കെ സുധാകരന്‍ കെപിസിസി പ്രസിഡണ്ട് സ്ഥാനം പ്രതീക്ഷിച്ചിരിക്കെയാണ് അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് ഇതിന് തടയിട്ടത്. താന്‍ കെപിസിസി പ്രസിഡണ്ടാവുന്നത് തടയാനുള്ള ശ്രമം പാര്‍ട്ടിക്കുള്ളില്‍ തന്നെ നടക്കുന്നുണ്ടെന്നും കെ സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു.

സുധാകരന് അനുകൂലമായി നിലപാട് തിരുത്തിയതിന് ശേഷവും പത്രസമ്മേളനത്തില്‍ രമേശ് ചെന്നിത്തലയ്ക്കും ഷാനിമോള്‍ ഉസ്മാനുമെതിരെ രൂക്ഷമായ ഭാഷയിലാണ് കെ സുധാകരന്‍ പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here