ക്യാപ്ഷൻ സിങ്കം പിഷാരടി വീണ്ടും; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന മുന്നറിയിപ്പുമായി ആരാധകർ

നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയെ ക്യാപ്ഷൻ സിംഹമേ എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്. പതിവുപോലെ, രസകരമായൊരു ക്യാപ്ഷനുമായി എത്തുകയാണ് രമേഷ് പിഷാരടി.

കാടിനു നടുവിൽ അരുവിയിലെ പാറക്കെട്ടിലിരുന്ന് യോഗ ചെയ്യുന്ന ചിത്രമാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. യോഗയ്ക്ക് ഇംഗ്ലീഷിൽ മെഡിറ്റേഷൻ എന്ന് പറയുമെങ്കിൽ, ഇവിടെ പിഷാരടി തന്റെ അവസ്ഥയ്ക്കനുസരിച്ച് അതിൽ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്. ‘മടിറ്റേഷൻ’ എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.

പതിവുപോലെ രസകരമായ കമന്റുകളുമായി ആരാധകരും എത്തി. “ടിറ്റേഷൻ ചെയ്തു കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഒന്ന് നോക്കിയില്ലെങ്കിൽ പിന്നീടങ്ങോട്ട് വീട്ടിലെ ചുമരിൽ മഡിറ്റേഷൻ ചെയ്യാം,” എന്ന മുന്നറിയിപ്പ് വരെയുണ്ട് കമന്റുകളുടെ കൂട്ടത്തിൽ.

കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.
Step 2: Place this code wherever you want the plugin to appear on your page.

മടിറ്റേഷൻ(On the Rocks)

Posted by Ramesh Pisharody on Thursday, 4 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here