സൗദി യാത്രാ വിലക്കില്‍ ദുബായില്‍ കുടുങ്ങിയവര്‍ക്ക് സഹായം എത്തിക്കണം: നവോദയ

സൗദിയിലെ യാത്രാവിലക്ക്‌ മൂലം യുഎൽയിൽ കുടുങ്ങിയ പ്രവാസികൾക്ക്‌ സഹായമെത്തിക്കണമെന്ന്‌ നവോദയ കിഴക്കൻ പ്രാവിശ്യ ആവശ്യപ്പെട്ടു. ഗതാഗതം ആരംഭിക്കുന്നത് വരെ നോർക്കയുടെ നേതൃത്വത്തിൽ താമസം, ഭക്ഷണം എന്നിവ ഒരുക്കുന്നതിന് ആവശ്യമായ ഇടപെടൽ ഉണ്ടാകണം.

കോവിഡ്‌ മൂലം ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ദുബായിലെത്തി 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാണ് പ്രവാസികള്‍ തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്തിയിരുന്നത്.

എന്നാല്‍ ദുബായ്‌ അടക്കമുള്ള 20 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സൗദി കഴിഞ്ഞ ദിവസം താത്കാലികമായി യാത്രാവിലക്കേര്‍പ്പെടുത്തിയതോടെ ദുബായിലെത്തിയ ഇന്ത്യക്കാരുടെ സൗദിയാത്ര പ്രതിസന്ധിയിലായി. വിവിധ ട്രാവൽ ഏജൻസികൾ 15 ദിവസത്തെ പാക്കേജ് ആയാണ് ആളുകളെ യുഎയില്‍ എത്തിച്ചിട്ടുള്ളത്. യുഎഇ വിസ 40 ദിവസം വരെ മാത്രമെ ലഭിക്കുകയുള്ളൂ.

പാക്കേജില്‍ എത്തിയവര്‍ യുഎഇ യിലെ വിവിധ ഹോട്ടലുകളിലാണ് താമസിക്കുന്നത്. സൗദി വ്യോമ-കര ഗതാഗതം പുനരാരംഭിക്കുന്നത് വരെ അവിടെ കഴിയാൻ പറ്റാത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്. നാട്ടിലേക്ക് തിരികെ പോകാന്‍ വിമാന ടിക്കറ്റ് ചാര്‍ജ്ജും വേണ്ടി വരുന്നു.

സൗദിയിലെ ഇന്ത്യൻപ്രവാസികൾ നേരിടുന്ന 14 ദിവസത്തെ അന്യരാജ്യ ക്വാറൻറൈൻ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതു മൂലമുള്ള ബുദ്ധിമുട്ടുകൾ എന്നീ വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന സർക്കരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ നവോദയ ഭാരവാഹികൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും നോര്‍ക്കക്കും നിവേദനം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News