കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ചു കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ചു കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. ചിലരുടെ തെറ്റിദ്ധാരണകള്‍ മാറാന്‍ ഭേദഗതികള്‍ക്ക് കേന്ദ്രം തയ്യാറാണെന്നും തോമര്‍ പറഞ്ഞു. രാജ്യസഭയിലാണ് കൃഷിമന്ത്രിയുടെ പ്രതികരണം.

അതേ സമയം രാഷ്ട്രപതിയുടെ നയപ്രഖ്യാപനതിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് തിങ്കളാഴ്ച പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തും. മറുപടി പ്രസംഗം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം ആലോചിക്കുന്നു.

രാഷ്ട്രപതിയുടെ നായപ്രഖ്യാപനതിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ വ്യക്തമാക്കിയത്.

നിലവിലെ സാഹചര്യത്തില്‍ ചില ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും അറിയിച്ച തോമര്‍ ഭേദഗതകള്‍ക്ക് തയ്യാറാക്കുന്നത് നിയമങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടല്ലെന്നും ചില സംസ്ഥാനങ്ങളിലെ കര്‍ഷകരെ ചിലര്‍ തെറ്റിധരിപ്പിചതിനാല്‍ മാത്രമെന്നും പറഞ്ഞു നിയമങ്ങളെ അനുകൂലിച്ചു.

ശക്തമായ വിമര്ശനമാണ് സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചത്. കര്‍ഷകരെ രാജ്യത്തിന്റെ ശത്രുക്കളായി പ്രഖ്യാപിക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പ്രസംഗം നടത്തും. എന്നാല്‍ മറുപടി പ്രസംഗം ബഹിഷ്‌ക്കരിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. അതിനിടയില്‍ 8 മുതല്‍ 12 വരെ സഭയില്‍ ഉണ്ടാകണമെന്ന് കാണിച്ചു ബിജെപി എംപിമാര്‍ക്ക് മൂന്ന് വരി വിപ്പ് നല്‍കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News