എണ്‍പത്തിരണ്ട് വയസ്സുള്ള വൃദ്ധയെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവം; മകന്റെ ഭാര്യ അറസ്റ്റില്‍

കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ എണ്‍പത്തി രണ്ട് വയസ്സുള്ള വൃദ്ധയെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്റെ ഭാര്യ അറസ്റ്റില്‍. പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് മകന്റെ ഭാര്യ എല്‍സി അറസ്റ്റിലായത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച വൈകിട്ടാണ് മറിയ കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മകന്റെ ഭാര്യ എല്‍സി മാത്രമാണ് ആ സമയം വീട്ടില്‍ ഉണ്ടായിരുന്നത്.

കാല്‍ വഴുതി വീണപ്പോള്‍ തല പടിക്കെട്ടില്‍ ഇടിച്ചതാണ് മരണകാരണം എന്നായിരുന്നു എല്‍സി മറ്റുള്ളവരോട് പറഞ്ഞത്. എന്നാല്‍ നെറ്റിയിലെ ആഴത്തിലുള്ള മുറിവുകളും വലത് കൈ ഒടിഞ്ഞതും കൊലപാതകം എന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചു.

വീഴ്ചയിലുള്ള മുറിവല്ല അപകട കാരണം എന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമായി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് എല്‍സി കുറ്റം സമ്മതിച്ചത്.

വീടിന്റെ പടിക്കെട്ടില്‍ പല വട്ടം തല ശക്തമായി ഇടിപ്പിച്ചാണ് കൊല നടത്തിയതെന്നും എല്‍സി പോലീസിനോട് വെളിപ്പെടുത്തി.

കുടുംബ പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നും എല്‍സി മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel