
ഈ വര്‍ഷം മാത്രം പത്താം തവണയും ഇന്ധന വില വര്‍ധിപ്പിച്ച് പെട്രോളിയം കമ്പനികള്‍. ഇന്നലത്തേതിനെ അപേക്ഷിച്ച് പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 32 പൈസയുമാണ് വര്‍ധിച്ചത്.
ഡീസലിന് 81 രൂപ 31 പൈസയും പെട്രോള്‍ ലിറ്ററിന് 87 രൂപ 9 പൈസയുമാണ് കൊച്ചിയിലെ ഇന്നത്തെ നിരക്ക്. പാചക വാതക നിരക്കും സര്‍വകാല റെക്കോഡിലേക്ക് ആണ് കുതിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിനും വില കൂട്ടിയിരുന്നു. ഇന്ധനവില പ്രതിദിനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പാചകവാതക വിലയും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഇരുട്ടടി നല്‍കിയിരിക്കുന്നത്.
ഇതോടെ 14.2 കിലോഗ്രാം വരുന്ന ഗാര്‍ഹിക സിലിണ്ടറിന്റെ വില 726 രൂപയായി. അതേ സമയം വാണിജ്യ സിലിണ്ടറിനും വില കൂട്ടി. 187 രൂപ വര്‍ധിപ്പിച്ചതോടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1535രൂപയായി. കഴിഞ്ഞ ഡിസംബറില്‍ രണ്ട് തവണയായി 100 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here