കാലടി സര്‍വ്വകലാശാല നിയമനത്തില്‍ ആരോപണം ഉന്നയിച്ച ഇന്റര്‍വ്യു ബോര്‍ഡ് അംഗം സംശയ നിഴലില്‍

മുന്‍ എംപി. എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍ നിയമനം നല്‍കിയെന്ന വിവാദമുന്നയിച്ച ഇന്റര്‍വ്യു ബോര്‍ഡ് അംഗം പ്രൊഫസര്‍ ഉമര്‍ തറമേല്‍ സംശയത്തിന്റെ നിഴലില്‍.

കോഴിക്കോട് സര്‍വ്വകലാശാലയിലെ തന്റെ സഹപ്രവര്‍ത്തകക്ക് കാലടിയില്‍ നിയമനം ഉറപ്പാക്കുകയായിരുന്നു ഉമര്‍ തറമേലിന്റെ ലക്ഷ്യം. ഉമര്‍ പ്രൊഫസറായ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററാണ്.

റാങ്ക് ലിസ്റ്റില്‍ എം.ബി. രാജേഷിന്റെ ഭാര്യ നിനിതക്ക് പിന്നിലായിരുന്ന ഹസീന. ഇക്കാര്യം വ്യക്തമാക്കുന്ന രേഖ കൈരളി ന്യൂസിന് ലഭിച്ചു.

ഉദ്യോഗാര്‍ത്ഥികളില്‍ ഒരാള്‍ തന്റെ സഹപ്രവര്‍ത്തകയാണെന്ന വിവരം മറച്ച് വച്ച് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഇടം നേടിയ ഉമറിന്റെ നടപടി വിവാദമാവുകയായിരുന്നു. റാങ്ക് പട്ടിക ശീര്‍ഷാസനം ചെയ്തുവെന്നായിരുന്നു  ഉമര്‍ തറമേല്‍ ആരോപിച്ചിരുന്നത്.

അതേസമയം എം ബി രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദം അസംബന്ധമെന്ന് ഡി വൈ എഫ് ഐ വ്യക്തമാക്കിയിരുന്നു.

ആരോപണം ഉന്നയിച്ച വിദഗ്ധ സമിതി അംഗത്തിന് രാഷ്ട്രീയം ഉണ്ടാകാമെന്നും മാര്‍ക്ക് ഇടേണ്ട യുജിസി മാനദണ്ഡം ഒരാള്‍ക്കും മറികടക്കാനാവില്ലെന്നും ഡി.വൈ.എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അനാവശ്യമായ വിവാദമാണ് എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപെട്ട് ഉണ്ടാകുന്നത്. പരാതി ഉന്നയിച്ച വിദഗ്ദ സമിതി അംഗത്തിന് രാഷ്ട്രീയം ഉണ്ട്. മാനദണ്ഡം യുജിസി പുതുക്കിയിട്ടുണ്ട്.

പാനലില്‍ ഒരു സിന്‍ഡിക്കറ്റ് അംഗം പോലുമില്ലെന്നു. മാര്‍ക്ക് ഇടണ്ട യുജിസി മാനദണ്ഡം ഒരാള്‍ക്കും മറികടക്കാനാവില്ലെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടി എ എ റഹീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News