
എം ബി രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദം അസംബന്ധമെന്ന് ഡി വൈ എഫ് ഐ. ആരോപണം ഉന്നയിച്ച വിദഗ്ധ സമിതി അംഗത്തിന് രാഷ്ട്രീയം ഉണ്ടാകാമെന്നും മാര്‍ക്ക് ഇടേണ്ട യുജിസി മാനദണ്ഡം ഒരാള്‍ക്കും മറികടക്കാനാവില്ലെന്നും ഡി.വൈ.എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അനാവശ്യമായ വിവാദമാണ് എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപെട്ട് ഉണ്ടാകുന്നത്. പരാതി ഉന്നയിച്ച വിദഗ്ദ സമിതി അംഗത്തിന് രാഷ്ട്രീയം ഉണ്ട്. മാനദണ്ഡം യുജിസി പുതുക്കിയിട്ടുണ്ട്.
പാനലില്‍ ഒരു സിന്‍ഡിക്കറ്റ് അംഗം പോലുമില്ലെന്നു. മാര്‍ക്ക് ഇടണ്ട യുജിസി മാനദണ്ഡം ഒരാള്‍ക്കും മറികടക്കാനാവില്ലെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടി എ എ റഹീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
10 വര്‍ഷം താല്ക്കാലികമായി ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നയമാണ്. ഇല്ലങ്കില്‍ അത് മനുഷ്യാവകാശ പ്രശ്‌നമായി മാറുമെന്നും താന്‍ ബന്ധുക്കള്‍ക്ക് നിയമനം ആവശ്യപ്പെട്ട് എങ്ങും പോയിട്ടില്ല എ എ റഹിം പറഞ്ഞു.
യൂത്ത് ലീഗ് ഫണ്ട് തട്ടിപ്പ് സംഘമായി മാറിയിരിക്കയാണ്. യൂത്ത് ലീഗിന്റെ ഫണ്ട് തട്ടിപ്പില്‍ അന്വേഷണം വേണമെന്നും പിരിച്ച തുകയുടെ കണക്ക് പുറത്ത് വിടണമെന്നും റഹീം ആവശ്യപെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here