പരമാവധി നിയമനം പി എസ് സി വഴി നടത്താനായത് സര്‍ക്കാര്‍ നേട്ടം ; മുഖ്യമന്ത്രി

സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല മറ്റു മേഖലയിലും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പരമാവധി നിയമനം പിഎസ്സി വഴി നടത്താന്‍ ആണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡിസംബര്‍ 31 വരെ 151513 പേരെയാണ് പി.എസ്.സി വഴി നിയമിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 3113 റാങ്ക് ലിസ്റ്റുകള്‍ ആണ് പ്രസിദ്ധീകരിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.

എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തില്‍ യൂണിവേഴ്‌സിറ്റി തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഗീയ പ്രചരണങ്ങള്‍ നാട്ടില്‍ നടത്തുന്നത് വര്‍ഗീയ പാര്‍ട്ടികളാണ്. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സുധാകരന്റെ വിവാദപരാമര്‍ശത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. താന്‍ ചെത്തുകാരന്റെ മകന്‍ തന്നെയാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും, അച്ഛനും സഹോദരനും ചെത്തുതൊഴിലാളികളായിരുന്നുവെന്നും വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുധാകരന്റെ പരാമര്‍ശം അപമാനകരമായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News