
നാളെ ദേശീയ-സംസ്ഥാന പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കും. സമരം സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകാന്‍ സംയുക്ത സമര സമിതിമാര്‍ഗനിര്‍ദേശം പുറത്തിറക്കി. ദില്ലിയിലും യുപിയിലും ഉത്തരാഖണ്ഡിലും ഉപരോധമില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. സമരത്തെ നേരിടാന്‍ ദില്ലി അതിര്‍ത്തികളില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
നാളെ 3 മണിക്കൂര്‍ ആയിരിക്കും വഴിതടയല്‍ സമരം നടക്കുക. സമരത്തില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും കര്‍ഷകര്‍ വിതരണം ചെയ്യുമെന്ന് ബികെയു നേതാവ് രാകേഷ് തികയത് വ്യക്തമാക്കി. യുപി സര്‍ക്കാരിന്റെ വിലക്ക് മറികടന്ന്, ഷാംലിയില്‍ ചേര്‍ന്ന മഹാപഞ്ചായത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
നേരത്തെ മുസഫര്‍ നഗറിലും ഭാഗ്പതിലും ജിന്ദിലും ഹിസാറിലും നടന്ന മഹാപഞ്ചായത്തുകളില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തിരുന്നത്. ഇതോടെയാണ് യുപി ഷാംലിയിലെ മഹാപഞ്ചായത്തിന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വിലക്ക് ഏര്‍പ്പെടുത്തുകയും നിരോധനാജ്ഞ പാസാക്കുകയും ചെയ്തത്. ഈ വിലക്ക് മറികടന്ന് ആയിരങ്ങളാണ് മഹാപഞ്ചായത്തില്‍ ഇന്ന് പങ്കെടുത്തത്. നാളെ ദേശീയ റോഡുപരോധ സമരത്തിന്റെ പശ്ചാത്തലത്തിലാണ് മഹാപഞ്ചായത്തില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയത്.
നാളെ നടക്കുന്ന വഴിതടയല്‍ സമരത്തിന് മുന്നോടിയായി അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. അതേ സമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് ടോമാര്‍ ഇന്ന് രാജ്യസഭയില്‍ ആവര്‍ത്തിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here