ഇനാം പ്രഖ്യാപിച്ചു ഒളിച്ചോടാതെ യൂത്ത് ലീഗ് പിരിച്ച പണത്തിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് പുറത്തു വിടണം: യൂസഫ് പടനിലം

ഇനാം പ്രഖ്യാപിച്ചു ഒളിച്ചോടാതെ കത്വ ഉന്നോവ പെണ്കുട്ടികളുടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ യൂത്ത് ലീഗ് നടത്തിയ സാമ്പത്തിക ധനസമാഹരണത്തിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് പുറത്തുവിടാന്‍ നേതൃ

ത്വം തയാറാവണമെന്നു യൂത്ത് ലീഗ് മുന്‍ ദേശിയ നിര്‍വാഹതി സമതി അംഗം യൂസഫ് പടനിലം.

ആരോപണത്തെ തുടര്‍ന്ന് യൂത്ത് ലീഗ് പുറത്തുവിട്ട കണക്കുകള്‍ വിശ്വസനീയമല്ല. ദേശിയ ഭാരവാഹികളുടെ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്നുവന്ന സെറ്റില്‍മെന്റ് എന്നവാക്ക് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്.

കത്വ ഉന്നാവോ പെണ്കുട്ടികളുടെ കണ്ണീരും ചോരയും വിറ്റ് തിന്നുന്ന യൂത്ത് ലീഗ് മലയാളിക്ക് അപമാനമെന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന യുവജന പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സാമ്പത്തിക തട്ടിപ്പിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡി വൈ എഫ് ഐ സംസ്ഥാന ജോ. സെക്രട്ടറി വി. വസീഫ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News