പോത്ത് ചത്തത് മന്ത്രവാദം കാരണം; ആറുവയസുകാരനെ ദമ്പതികള്‍ ക്രൂരമായി കൊലപ്പെടുത്തി; നാടിനെ നടുക്കി കൊലപാതകം

തങ്ങളുടെ വീട്ടിലെ പോത്ത് ചത്തത് ആറു വയസുകാരന്റെ കുടുംബം മന്ത്രവാദം നടത്തിയത് കൊണ്ടാണ് എന്ന് സംശയിച്ച് ബന്ധുവായ ആറുവയസുകാരനെ ദമ്പതികള്‍ കൊലപ്പെടുത്തി.

മഹാരാഷ്ട്രയിലെ രത്നഗിരി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തില്‍ രോഹിദാസും ഭാര്യ ദേവിയബായും അറസ്റ്റിലായി.

അടുത്തിടെ പോത്ത് ചത്തതിന് പിന്നില്‍ കുട്ടിയുടെ കുടുംബാംഗങ്ങള്‍ ആണ് എന്ന് രോഹിദാസും ഭാര്യയും സംശയിച്ചിരുന്നു. ആറു വയസുകാരന്റെ ബന്ധുക്കളാണ് ഇവര്‍.

കൂട്ടുകാര്‍ക്ക് ഒപ്പം ഗ്രാമത്തിന് വെളിയില്‍ സ്‌കൂളിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സ്‌കൂളിന് സമീപം വീണുകിടക്കുന്നതായി കണ്ടെത്തി.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ മരണത്തില്‍ ബന്ധുക്കള്‍ക്ക് പങ്കുള്ളതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ദമ്പതികള്‍ കുറ്റസമ്മതം നടത്തിയത്. ബുധനാഴ്ച രാവിലെ കാണാതായ കുട്ടിയെ തേടിയുള്ള തെരച്ചിലിന് ഒടുവിലാണ് സംഭവം പുറത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News