111 പുതിയ ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച 111 പുതിയ ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കും. സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉദ്ഘാടനം. കിഫ്ബിയുടെ അഞ്ച് കോടി ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെട്ട 22 സ്‌കൂള്‍ കെട്ടിടങ്ങളും മൂന്ന് കോടി പദ്ധതിയില്‍ 21 കെട്ടിടങ്ങളും നബാര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച 68 സ്‌കൂള്‍ കെട്ടിടങ്ങളുമാണ്.

ശനിയാഴ്ച രാവിലെ 10ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുക. മന്ത്രി സി രവീന്ദ്രനാഥ പരിപാടിയുടെ
്അധ്യക്ഷത വഹിക്കും. മന്ത്രി തോമസ് ഐസക് പ്രഭാഷണം നടത്തും.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ വിപ്ലവ ഗാഥ അവസാനിക്കുന്നില്ലെന്നും നാളെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച 111 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഏറെ സന്തോഷത്തോടെ നാടിന് സമര്‍പ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ വിപ്ലവ ഗാഥ അവസാനിക്കുന്നില്ല. നാളെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച 111 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഏറെ സന്തോഷത്തോടെ നാടിന് സമര്‍പ്പിക്കുകയാണ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ, സമൂഹത്തിലെ എല്ലാ വേലിക്കെട്ടുകള്‍ക്കും അതീതമായി എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ആ വഴിയില്‍ നിരവധി നേട്ടങ്ങള്‍ നമ്മള്‍ നേടിക്കഴിഞ്ഞു. അതിലെ പുതിയൊരേടാണ് നാളെ നാടിനു സമര്‍പ്പിക്കുന്നത്. ആത്മവിശ്വാസത്തോടെ, ഊര്‍ജ്ജസ്വലതയോടെ ആ ലക്ഷ്യം അധികം വൈകാതെ നമ്മള്‍ പൂര്‍ത്തീകരിക്കും. അതിനായി ഒത്തൊരുമിച്ച് നമുക്ക് നില്‍ക്കാം.

നേരത്തേ കിഫ്ബിയുടെ അഞ്ച് കോടി ഫണ്ടില്‍ 66 സ്‌കൂള്‍ കെട്ടടിവും മൂന്ന് കോടി ഫണ്ടില്‍ 44 സ്‌കൂളും ഉദ്ഘാടനം ചെയ്തിരുന്നു. എറണാകുളം ഞാറയ്ക്കല്‍, നായത്തോട്, തൃപ്പൂണിത്തുറ, പേഴയ്ക്കാപ്പള്ളി, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ കെട്ടടങ്ങള്‍ അഞ്ച് കോടി ചെലവഴിച്ചാണ് നിര്‍മ്മിച്ചത്. എറണാകുളം കൈതാരം സ്‌കൂള്‍ കെട്ടിടത്തിന് മൂന്നുകോടി ചെലവഴിച്ചിരുന്നു. എറണാകുളം മൂവാറ്റുപുഴ, ഏരൂര്‍, മരട് മാങ്കായില്‍, നേരിയമംഗലം, ഇളങ്ങവം എന്നിവിടങ്ങളിലെ സ്‌കൂള്‍ കെട്ടിടങ്ങള്‍ നബാര്‍ഡ്, സമഗ്ര ശിക്ഷ, പ്ലാന്‍ ഫണ്ടുപയോഗിച്ച് നിര്‍മിച്ചവയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News