ആലപ്പുഴയിലെ ആദ്യ വൈദ്യുത വാഹന ചാര്‍ജ്ജിംഗ് കേന്ദ്രം നാളെ പ്രവര്‍ത്തനമാരംഭിക്കും

ആലപ്പുഴയിലെ ആദ്യ വൈദ്യൂത വാഹന ചാര്‍ജ്ജിംഗ് കേന്ദ്രം നാളെ പ്രവര്‍ത്തനമാരംഭിക്കും. പൊതുമേഖലാ സ്ഥാപനമായ ആട്ടോകാസ്റ്റാണ് ചേര്‍ത്തല തിരുവിഴയില്‍ ചാര്‍ജ്ജിംഗ് കേന്ദ്രം ആരംഭിക്കുന്നത്.

ഓരോ ദിവസം കഴിയുംതോറും പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുകയാണ്. ഇന്ധനവില ഭയന്ന് ജനങ്ങള്‍ വൈദ്യൂതവാഹനങ്ങളെക്കുറിച്ച് കാര്യമായി ചിന്തിച്ചുതുടങ്ങി. എന്നാല്‍ വഴിയില്‍ വെച്ച് വാഹനത്തിന്റെ ചാര്‍ജ്ജ് തീര്‍ന്നാല്‍ എന്തുചെയ്യുമെന്നതായിരുന്നു പ്രശ്‌നം.

അതിനുള്ള മറുപടിയാണ് കെഎസ്ഇബിയുടെയും അനര്‍ട്ടിന്റെയും വൈദ്യൂത വാഹന ചാര്‍ജ്ജിംഗ് കേന്ദ്രങ്ങള്‍. അനര്‍ട്ടിന്റെ സഹായത്തോടെ ആലപ്പുഴയില്‍ ആട്ടോകാസ്റ്റ് തുടങ്ങുന്ന ചാര്‍ജ്ജിംഗ് കേന്ദ്രം നാളെ പ്രവര്‍ത്തനമാരംഭിക്കും.യൂണിറ്റൊന്നിന് 20 രൂപയാണ് ഇപ്പോള്‍ കണക്കാക്കുന്നത്.

ഒരുസമയം ഒരുവാഹനം മാത്രമാണ് നിലവില്‍ ഈ സ്റ്റേഷനില്‍ ചാര്‍ജ്ജ് ചെയ്യാനാവുക. ഭാവിയില്‍ വാഹനങ്ങളുടെ എണ്ണം കൂടിയാല്‍ കൂടുതല്‍ യൂണിറ്റുകള്‍ ഇവിടെ തുടങ്ങും. അന്‍പത് കിലോമീറ്റര്‍ ദൂരത്തില്‍ ഒരു കേന്ദ്രമെന്ന കണക്കില്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് നീക്കം.

ഇന്ധനത്തേക്കാള്‍ ചെലവ് ഏറെ കുറവാണെന്നതും ശബ്ദമലിനീകരണം ഇല്ലാത്തതും വൈദ്യൂത വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News