ഗ്രെറ്റക്കും, റിഹാനക്കും പിന്നാലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ

ഗ്രെറ്റക്കും, റിഹാനക്കും പിന്നാലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ. മോദി സർക്കാർ സമരത്തെ നേരിടുന്നത് മനുഷത്വ രഹിതമെന്ന് വിമർശനം.

സമര മേഖലയിൽ വൈദ്യുതിയും, വെള്ളവും,ഇന്റർനെറ്റും വിച്ഛേദിക്കുന്നത് അപലപാനീയമെന്നും പ്രസ്ഥാവനയിൽ വ്യക്തമാക്കുന്നു.

അതേ സമയം ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും, മറ്റ് അന്താരാഷ്ട്ര സംഘടനകളും വിഷയത്തിൽ ഇടപെടണമെന്നും വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ അവശ്യപ്പെട്ടു.

ഗ്രെറ്റയുടെയും, റിഹാനയുടെയും പോസ്റ്ററുകൾ അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചലങ്ങൾ ഉണ്ടാക്കുകയും, കർഷക പ്രക്ഷോഭം വലിയ ചർച്ചയാവുകയും ചെയ്തതിന് പിന്നാലെയാണ് വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയനും സമരത്തെ പിന്തുണച്ചു രംഗത്തെത്തിയത്.

മോഡി സർക്കാർ കർഷകരെ നേരിടുന്നത് തികച്ചും മനുഷത്വ രഹിതമായെന്നാണ് വിമർശനം.
സമര മേഖലകളിൽ വൈദ്യുതിയും, വെള്ളവും, ഇന്റർനെറ്റും വിച്ഛേദിക്കുന്ന ദില്ലി പോലീസിന്റെ നടപടി അപലപനീയമെന്നും ഇത്തരം നടപടികളിൽ നിന്ന് ദില്ലി പോലീസും മോഡി സർക്കാരും പിന്മാറണമെന്നും വേൾഡ് ഫെഡ്റേഷൻ ഓഫ് ട്രേഡ് യൂണിയൻ ആവശ്യപ്പെട്ടു.

ഇതിന് പുറമേ സമരം സമവായത്തിലേക്ക് എത്തിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.അത്തോടൊപ്പം ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും, അന്താരാഷ്ട്ര സംഘടനകളും ഇടപെടണമെന്നും വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ പ്രസ്താവനയിൽ അഭ്യർത്ഥിക്കുന്നുണ്ട്.

ഇതോടെ കർഷക സമരം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ സജീവ ചർച്ചയാവുകയാണ്. അതിനിടയിൽ കർഷക സമരത്തെ പിന്തുണച്ച ഗ്രെറ്റ തൻബർഗിനെതിരെ ദില്ലി പോലിസ് കേസെടുത്തത്തിലും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇതോടെ സമരം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകാതിരിക്കാനുള്ള ബിജെപിയുടെ നിക്കങ്ങൾക്കാൻ തിരിച്ചടി ലഭിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here