കാലടി സര്‍വകലാശാലയില്‍ നിനിത കണിച്ചേരിയെ നിയമിക്കുന്നത് തടയാന്‍ ശ്രമം നടന്നു

കാലടി സർവ്വകലാശാലയിൽ അസി. പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിനുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ നിനിത കണിച്ചേരി ജോലിയിൽ പ്രവേശിക്കുന്നത് തടയാൻ നീക്കം നടന്നു.

സെലക്ഷൻ കമ്മറ്റിയിലെ ചിലർ നിനിതക്ക് ഒന്നാം റാങ്ക് ഭിച്ചതിൽ വിയോജിപ്പുണ്ടെന്ന് കാണിച്ച് വിസിക്ക് കത്ത് നൽകിയെന്ന് വ്യാപകമായി സമൂഹമാധ്യമങ്ങളിലുൾപ്പെടെ പ്രചാരണം നടത്തിയിരുന്നു.

ഇതിനെതിരെ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ നിനിത പരാതി നൽകിയിരുന്നു. ഫെബ്രുവരി 1 നാണ് കത്തിനെക്കുറിച്ച് രജിസ്ട്രാർക്ക് പരാതി നൽകിയത്.

ഫെബ്രുവരി 3നാണ് കാലടി സർവ്വകലാശാലയിൽ മലയാളം വിഭാഗത്തിൽ അസി. പ്രൊഫസർ തസ്തികയിൽ ഒന്നാം റാങ്ക് നേടിയ നിനിത കണിച്ചേരി ജോലിയിൽ പ്രവേശിച്ചത്.

നിയമനത്തിനുള്ള കൂടിക്കാഴ്ച കഴിഞ്ഞ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ നിയമനം വിവാദമാക്കാനും ജോലിയിൽ പ്രവേശിക്കുന്നത് തടയാനും നീക്കം നടന്നിരുന്നുവെന്നാണ് വ്യക്തമാവുന്നത്. സെലക്ഷൻ കമ്മറ്റിയിലെ അംഗങ്ങളായ ഡോ. ഉമർ തറമേൽ, KN ഭരതൻ,പി പവിത്രൻ എന്നിവർ വിസിക്ക് പരാതി നൽകിയതായി കാണിച്ച് പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് നിനിത ഫെബ്രുവരി 1 ന് തന്നെ രജിസ്ട്രാർക്ക് പരാതി നൽകിയത്.

വി സിക്ക് ചില സെലക്ഷൻ കമ്മറ്റി അംഗങ്ങൾ നൽകിയ കത്ത് ചൂണ്ടിക്കാണിച്ച് ജോലിയിൽ പ്രവേശിച്ചാൽ രാഷ്ട്രീയ വിവാദമുണ്ടാകുമെന്ന് പറഞ്ഞ് സമ്മർദ്ധം ചെലുത്തി ചിലർ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിനിത രജിസ്ട്രാർക്ക് പരാതി നൽകിയത്.

ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ ഡോക്ടർ ഉമർതറമേലടക്കം സൂഹ മാധ്യമങ്ങളിൽ വിമർശനമുയർത്തി രംഗത്ത് വന്നിരുന്നു.

സെലക്ഷൻ കമ്മറ്റിയിലെ ചിലർ താഴ്ന്ന റാങ്കുള്ളയാളെ നിയമിക്കുന്നതിനായി നിനിത ജോലിയിൽ പ്രവേശിയ്ക്കുന്നത് തടയാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇത് നടക്കാതായതോടെയാണ് ഇവർ വിവാദമുയർത്തി രംഗത്തെത്തിയതെന്നും ആരോപണമുയർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News