പുതിയ പാതയില്‍ പൊതുവിദ്യാഭ്യാസം; ഹൈടെക്കായ 111 പൊതുവിദ്യാലയങ്ങള്‍ കൂടി മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല വിപ്ലവകരമായ മാറ്റവും മുന്നേറ്റവുമാണ് പിന്നിട്ട നാലര വര്‍ഷക്കാലത്തിനുള്ളില്‍ കൈവരിച്ചത്. പൊതുസമൂഹത്തിന് സര്‍ക്കാര്‍ വിദ്യാലയങ്ങളോടും സംസ്ഥാനത്തെ വിദ്യാഭ്യാസ രീതികളോടും സംവിധാനങ്ങളോടും ഉള്ള കാഴ്ചപ്പാടും മാറി പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഗണ്യമായ വര്‍ധനവും ഉണ്ടായി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലുള്‍പ്പെടെ പ്രകടമായ മാറ്റമാണുണ്ടായത്.

സംസ്ഥാനത്തെ 111 സ്‌കൂളുകള്‍ കൂടി ഇന്ന് ഹൈടെക് സംവിധാനത്തിലേക്ക് മാറുകയാണ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ, സമൂഹത്തിലെ എല്ലാ വേലിക്കെട്ടുകള്‍ക്കും അതീതമായി എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു.

ആ വഴിയില്‍ നിരവധി നേട്ടങ്ങള്‍ നമ്മള്‍ നേടിക്കഴിഞ്ഞു. അതിലെ പുതിയൊരേടാണ് നാളെ നാടിനു സമര്‍പ്പിക്കുന്നത്. ആത്മവിശ്വാസത്തോടെ, ഊര്‍ജ്ജസ്വലതയോടെ ആ ലക്ഷ്യം അധികം വൈകാതെ നമ്മള്‍ പൂര്‍ത്തീകരിക്കും. അതിനായി ഒത്തൊരുമിച്ച് നമുക്ക് നില്‍ക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News