നിയമസഭാ സീറ്റ് കൊല്ലത്ത് കോണ്‍ഗ്രസ് എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ പോര് രൂക്ഷം; ശൂരനാട് രാജശേഖരന് രാജ്യസഭാ സീറ്റ് നല്‍കാന്‍ ആലോചന

ശൂരനാട് രാജശേഖരന് ഇനി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നൽകാൻ ആലോചന. കൊല്ലം ഡിസിസി പ്രസിഡന്റായ ബിന്ദുകൃഷ്ണക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തൊ, ചാത്തന്നൂരൊ സീറ്റ് നൽകിയേക്കും. അതേ സമയം ഫോർവേർഡ് ബ്ലോക്കിനും പിസി വിഷ്ണുനാഥിനും കൊല്ലം ജില്ലയിൽ സീറ്റ് നൽകരുതെന്ന നിലപാടിലാണ് ഐ ഗ്രൂപ്.

കെപിസിസി ഭാരവാഹിയായ ശൂരനാട് രാജശേഖരനും കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയും കൊല്ലം സീറ്റിനായി ഉറച്ച നിലപാട് എടുത്തതോടെയാണ് ശൂരനാട് രാജശേഖരന് കെപിസിസി നേതൃത്വം രാജ്യസഭാ സീറ്റെന്ന വാഗ്ദാനം വെച്ചു നീട്ടുന്നത്.

കുന്നംകുളം സീറ്റ് നൽകാമെന്ന ഓഫർ ശൂരനാട് നിരസിക്കുകയും ജില്ല വിട്ട് മത്സരിക്കാനില്ലെന്ന് നിലപാടറിയിച്ചു തുടർന്നാണ് ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് നൽകാമെന്ന് അറിയിച്ചത്.എന്നാൽ ഈ വാഗ്ദാനം ശൂരനാട് രാജശേഖരൻ സ്വീകരിക്കുമെന്ന് ഉറപ്പില്ല കാരണം ഇപ്പോഴത്തെ സാഹചര്യം മാറിയാൽ രാജ്യസഭാസീറ്റ് ജലരേഖയാകുമൊ എന്ന ആശങ്കയുണ്ട്.

മുന്നോക്ക സമുധായത്തിൽ നിന്ന് രാജ്യസഭയിലേക്ക് ഒരാളെ അയച്ചിട്ട് 18 വർഷമായി ഇതും ശൂരനാടിനെ പരിഗണിക്കാൻ കാരണമായി. അതേ സമയം ബിന്ദുകൃഷ്ണയെ കൊല്ലത്തൊ ചാത്തന്നൂരിലൊ മത്സരിപ്പിക്കാനാണ് ആദ്യ സർവ്വേയിലെ നീക്കം.

കടുത്ത എ ഗ്രൂപ് കാരനും ഐ ഗ്രൂപ് കാരെ ശത്രുവായി കരുതുന്ന പിസി വിഷ്ണുനാഥിനെ കൊല്ലം ജില്ലയിൽ മത്സരിപിക്കാനുള്ള നീക്കത്തെ ഐ ഗ്രൂപ് തടയും.ചെങന്നൂരിൽ കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തിയ വിഷ്ണുനാഥ് കൊല്ലം ജില്ലയിൽ മത്സരിക്കുന്നത് നെഗറ്റീവ് റിസൾട്ട് സൃഷ്ടിക്കുമെന്ന് ഐ ഗ്രൂപ് വിലയിരുത്തൽ.

പത്തനാപുരത്ത് ചാമകാലജ്യോതികുമാർ തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങി കഴിഞ്ഞു. ലീഗിൽ നിന്ന് പുനലൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് സൈമൺഅലക്സിനേയൊ സഞ്ജയ്ഖാനിനയൊ പരിഗണിക്കും. ഐ.എൻ.റ്റി.യു.സി.ചന്ദ്രശേഖരനും കൊട്ടാരകര,കുണ്ടറ സീറ്റിനായി ശ്രമിക്കുന്നുണ്ടെങ്കിലും കെപിസിസി പ്രസിഡന്റിന്റെ നിലപാട് നിർണ്ണായകമാകും. ചടയമംഗലം സീറ്റിനായി മുസ്ലീം ലീഗും,പ്രയാർഗോപാലകൃഷ്ണനും കരുക്കൾ നീക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News