
ശരിയായ ദിശയിലാണ് ഗ്രെയ്റ്റ പ്രവര്‍ത്തിക്കുന്നത് എന്നതിന്‍റെ തെളിവാണ് അമിത് ഷായുടെ നിര്‍ദ്ദേശം പ്രകാരം ഡല്‍ഹി പൊലീസ് ഗ്രെറ്റയ്ക്കെതിരെ എഫ്.ഐ.ആര്‍ എടുത്തതെന്ന് കനയ്യ കുമാര്‍. കര്‍ഷക സമരത്തെ പിന്തുണച്ചതിന്‍റെ പേരില്‍ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെയ്റ്റക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കനയ്യ കുമാര്‍.
”പ്രിയപ്പെട്ട ഗ്രെറ്റ തന്‍ബര്‍ഗ് ക്ലബിലേക്ക് സ്വാഗതം! നിങ്ങള്‍ നല്ല പോരാട്ടമാണ് നടത്തുന്നതെന്നും ചരിത്രത്തിന്‍റെ ശരിയായ വശത്താണെന്നതിന്‍റെയും തെളിവാണ് ജയ് ഷായുടെ പിതാവിന്‍റെ നിര്‍ദേശപ്രകാരം ഡല്‍ഹി പൊലീസ് നിങ്ങള്‍ക്കെതിരെ എടുത്ത എഫ്. ഐ.ആര്‍. ഇതിന്റെ ഭാഗമായി എന്‍റെ ചങ്ങാതിമാര്‍ ഇതിനകം ജയിലിലാണ്! പൊരുതികൊണ്ടിരിക്കുക!”
കര്‍ഷക പ്രതിഷേധത്തിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനാണ് ഗ്രെറ്റ തന്‍ബര്‍ഗനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്.
ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 120 ബി, 153-എ എന്നിവ പ്രകാരമാണ് ദല്‍ഹി പൊലീസ് ഗ്രെറ്റയ്‌ക്കെതിരെ കേസെടുത്തത് .ഗ്രെറ്റ വിദ്വേഷ പ്രചാരണവും ഗൂഢാലോചനയും നടത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.കേസെടുത്താലും താന്‍ എപ്പോഴും കര്‍ഷകര്‍ക്കൊപ്പം തന്നെ എന്നായിരുന്നു ഗ്രെറ്റ പ്രതികരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here