സുധാകരന്‍റേത് ജാതി അധിക്ഷേപം തന്നെ; സുരേന്ദ്രന്‍റെ നിലപാട് തള്ളി ശോഭ സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തിയത് ജാതീയ അധിക്ഷേപമല്ലെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. കെ സുധാകരന്‍ നടത്തിയത് കടുത്ത ജാതി അധിക്ഷേപമാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ കെ സുധാകരനെ തിരുത്തിക്കാന്‍ സി.പി.ഐ.എമ്മിന് അര്‍ഹതയുണ്ടോ എന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.

പിണറായി വിജയനെതിരെ ജാതീയ അധിക്ഷേപം നടത്തിയ കെ. സുധാകരനെ പിന്തുണച്ചായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തിയത്. ചെത്തുകാരന്‍റെ മകന്‍ എന്ന പരാമര്‍ശം ജാതീയ അധിക്ഷേപമായി ബി.ജെ.പി കണക്കാക്കുന്നില്ലന്നായിരുന്നു വാര്‍ത്താ സമ്മേളനം വിളിച്ച് സുരേന്ദ്രന്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News